ന്യൂദൽഹി: രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനോട് ഇപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് എന്തൊരു സ്‌നേഹ ബഹുമാനം! ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ള മുര്‍മുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അവര്‍ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടണമെന്ന് ഏവരും ആഗ്രഹിച്ചിരുന്നു എന്നാല്‍ സവര്‍ണ്ണവിഭാഗത്തില്‍ പെട്ട ഒരു പുരുഷനെ കോണ്‍ഗ്രസ് എതിര്‍ സ്ഥാനാര്‍ത്ഥിയാക്കി. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത ഒരുകാരണവശാലും രാജ്യത്തിന്‌റെ പരമോന്നത പദവിയില്‍ വരുന്നത് അവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ മുര്‍മുവിന്‌റെ മൂക്കു വിയര്‍ക്കുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ച് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിച്ച ചടങ്ങിലെ ഒരു ചിത്രമാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ ആത്മരോഷം കൊള്ളിക്കുന്നത്. അദ്വാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇരിക്കുന്നതും രാഷ്‌ട്രപതി നില്‍ക്കുന്നതുമായ ചിത്രമാണ് പ്രകോപനം. ചടങ്ങില്‍ പങ്കെടുത്ത രണ്ടുപേര്‍ ഇരിക്കുകയും രാഷ്‌ട്രപതിയെ നിറുത്തി അപമാനിക്കുകയും ചെയ്തുവെന്നാണ് ആക്‌ഷേപം. രാജ്യത്തിന്റെ പ്രധാനപ്രഥമ വനിതയോടുള്ള അനാദരവാണിതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ രാഷ്ടപതിയും പുരസ്‌കാരം സ്വീകരിക്കുന്ന വ്യക്തിയും ചടങ്ങില്‍ നില്‍ക്കുകയും അതിഥികള്‍ ഇരിക്കുകയുമാണ് രാഷ്‌ട്രപതി ഭവനിലെ പ്രോട്ടോക്കോള്‍ പ്രകാരം ചെയ്യേണ്ടതെന്ന് മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‌റെ പ്രസ് സെക്രട്ടറി അശോക് മാലിക് വിശദീകരിച്ചു. പുരസ്‌കാരം സ്വീകരിക്കുന്ന വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങളോ പ്രായത്തിന്റെ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ ഇരിക്കാന്‍ അനുമതിയുണ്ടെന്നുംഅശോക് മാലിക് എക്‌സി്ല്‍ കുറിച്ചു.
മുന്‍പ് പുതിയ പാര്‍ലമെന്‌റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്‌ട്രപതിയെ ക്ഷണിക്കാതിരുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ ആഴ്ചകളോളം മുതലക്കണ്ണീര്‍ വാര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: