Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാട്ടിലെ മരം തേവരുടെ ആന

ഒരു കൈയും കണക്കുമില്ലാതെ പ്രതികള്‍ക്കുവേണ്ടിയും കള്ള പ്രചാരണത്തിനും കോടികള്‍ തന്നെ ചെലവാക്കുകയാണ്. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി എന്ന ന്യായമാണ് സര്‍ക്കാര്‍ നിരത്തുന്നത്. കോടതി ചെലവിനൊഴുക്കുന്ന കോടികളുണ്ടെങ്കില്‍ കുറേപേര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനാവുമായിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 05:42 am IST
in Editorial

കേരള സര്‍ക്കാര്‍ കാശില്ലാക്കഥ വിളമ്പാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ശമ്പളം നല്‍കാന്‍ കാശില്ല. പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. വാര്‍ധക്യകാലപെന്‍ഷനും വിധവാ ആനുകൂല്യവും ക്ഷേമ പെന്‍ഷനും നല്‍കാന്‍ പണമില്ല. എല്ലാത്തിനും പഴി കേന്ദ്ര സര്‍ക്കാറിനാണ്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിനുപണം അനുവദിക്കാത്തതാണ് കേരളം പ്രതിസന്ധിയിലാകുന്നതിനു കാരണമെന്ന് പറയുമ്പോള്‍ കേന്ദ്രം മതിയായ മറുപടി നല്‍കുന്നുണ്ട്. കേരളത്തിനോട് കേന്ദ്രത്തിന് യാതൊരു പകയുമില്ല, വിദ്വേഷവുമില്ല. ആവശ്യത്തിനും അധികവും പണം നല്‍കുന്നുണ്ട് എന്ന് കേന്ദ്രധനമന്ത്രി ആവര്‍ത്തിക്കുന്നു. അതിനെയെല്ലാം അവഗണിക്കുകയോ മറിച്ചുപറയുകയോ ചെയ്യുന്നതല്ലാതെ കണക്കുനിരത്തി മറുപടി നല്‍കാന്‍ കേരളം തയ്യാറാകുന്നില്ല. മറിച്ച് കേന്ദ്രം കൂടുതല്‍ കടംവാങ്ങാന്‍ അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിനെതിരെ കേസ് നടത്താനും നിയമോപദേശത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 10 കോടിയോളം രൂപയാണെന്നാണറിവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴാണ് 2021 മുതല്‍ ഇങ്ങോട്ട് 10 കോടിയോളം രൂപ ചെലവഴിച്ചതെന്ന് ഓര്‍ക്കണം. കടമെടുപ്പ് സംബന്ധിച്ച് കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ അഭിഭാഷകന്‍ കബില്‍ സിബല്‍ ആവശ്യപ്പെട്ടിരിക്കുന്നത് 2.35 കോടിരൂപയാണ്. ഇതില്‍ 75 ലക്ഷം നലകിയിട്ടുണ്ട്. കൂടാതെ സുപ്രീംകോടതിയില്‍ മറ്റ് കേസുകള്‍ക്ക് ഹാജരായ വകയില്‍ 2021 മെയ് മുതല്‍ 1.11 കോടിയും ഫീസായി നല്‍കിയിട്ടുണ്ട്. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണ് കണക്കുകള്‍ പുറത്തുവന്നത്. പെരിയ, ഷുഹൈബ് കേസുകള്‍ക്ക് പുറമേയാണ് ഈ കണക്കുകള്‍. 2021 മേയ് മുതല്‍ നിയമോപദേശത്തിനായി 93.90 ലക്ഷം രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കായി 8.25 കോടി രൂപ ഫീസിനത്തില്‍ നല്‍കി. കേസുകളില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കേസുകളാണ്. ഒന്നോ രണ്ടോ കേസുകള്‍മാത്രമാണ് സര്‍വ്വീസ് സംബന്ധമായുള്ളത്. നിയമോപദേശത്തിന് ഫാലി എസ്.നരിമാന് മാത്രം30 ലക്ഷം നല്‍കി. കൂടാതെ ഇദ്ദേഹത്തിന്റെ ജൂനിയര്‍മാരായ സുബാഷ് ശര്‍മയ്‌ക്ക് 9.90 ലക്ഷവും സഫീര്‍ അഹമ്മദിന് നാലുലക്ഷവും ഫീസായി കൊടുത്തു. കൂടാതെ ഇവരുടെ ക്ലര്‍ക്ക് വിനോദ് കെ.ആനന്ദിന് 3 ലക്ഷവും നല്‍കി. കെ.കെ.വേണുഗോപാലിന്15 ലക്ഷം നിയമോപദേശത്തിന് മാത്രമായി കൊടുത്തു.

ഇത് കൂടാതെയാണ് മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതക കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്കു വേണ്ടി 96,34,261 രൂപയും കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വധിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ 1,14,83,132 രൂപയും നല്‍കിയത്. രണ്ട് കേസിനും കൂടി 2.11 കോടിയാണ് ഖജനാവില്‍ നിന്നും ചെലവഴിച്ചത്. അഭിഭാഷക ഫീസായി 86.40 ലക്ഷവും ഇവര്‍ക്കു വിമാന യാത്രയ്‌ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമായി 6,64,961 രൂപയും ചെലവഴിച്ചു. കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വധിച്ച കേസിലും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയത് പുറത്തുനിന്നുള്ള അഭിഭാഷകരെ. പെരിയ കേസില്‍ അഭിഭാഷകര്‍ക്കായി മൊത്തം ചെലവാക്കിയത് 1,14,83,132 രൂപ.

ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപ ഫീസ് നല്‍കി. 2,33,132 രൂപ വിമാനയാത്രയ്‌ക്കും താമസത്തിനും ഭക്ഷണത്തിനും. സുപ്രീം കോടതിയില്‍ പെരിയ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദര്‍ സിങ്ങിനു നല്‍കി. ഷുഹൈബ്, പെരിയ കേസുകളില്‍ പ്രതികളായ സിപിഎമ്മുകാര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരുന്നു. ഒരു കൈയും കണക്കുമില്ലാതെ പ്രതികള്‍ക്കുവേണ്ടിയും കള്ള പ്രചാരണത്തിനും കോടികള്‍ തന്നെ ചെലവാക്കുകയാണ്. കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി എന്ന ന്യായമാണ് സര്‍ക്കാര്‍ നിരത്തുന്നത്. കോടതി ചെലവിനൊഴുക്കുന്ന കോടികളുണ്ടെങ്കില്‍ കുറേപേര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനാവുമായിരുന്നു. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന സ്ഥിതിയാണ്.

Tags: Pinarayi Vijayanfinancial crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ എല്ലുമുറിയെ പണിയെടുത്ത പി.കെ. ശശി…ഇപ്പോള്‍ വഞ്ചകനെന്ന് പിണറായി

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.