നന്നായി ഒന്ന് ചിന്തിച്ചു നോക്കു . അറസ്റ്റിലായ മുഖ്യമന്ത്രിമാർ:-ഹേമന്ത് സോറൻ,ജയലളിത ലാലുപ്രസാദ് ,അരവിന്ദ് കെജ്രിവാൾ, ചന്ദ്രബാബു നായിഡു, ഓം പ്രകാശ് ചവുതാല, മധു കോട
ഇതിൽ കെജ്രിവാൾ ഒഴികെ 6 പേർ അറസ്റ്റിൽ ആയപ്പോഴും അമേരിക്ക വാ തുറന്നിട്ടില്ല.
അതെന്തുകൊണ്ടാണെന്ന് നോക്കുമ്പോഴാണ് പേടിപ്പെടുത്തുന്ന പല കാര്യങ്ങളും തെളിഞ്ഞു വരുന്നത്.
ആറുപേരും പൂർണ്ണ സ്വാതന്ത്ര്യമുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ആയിരുന്നു. എന്നാൽ കെജ്രിവാൾ വെറുമൊരു കേന്ദ്രഭരണ പ്രദേശത്തിൻറെ മുഖ്യമന്ത്രി. എന്നിട്ടും എന്തുകൊണ്ട് അമേരിക്ക രണ്ട് തവണ ശബ്ദിച്ചു?
അമേരിക്കയും കെജ്രിവാളും:
2000ൽ, പരിവർത്തൻ എന്ന പേരിൽ കെജ്രിവാൾ ഒരു NGO തുടങ്ങി. TRANSPARENCY INTERNATIONAL എന്ന് പേരുള്ള ഫോർഡ് ഫൗണ്ടേഷന്റെ NGO ആണിത്.
2002 ൽ കെജ്രിവാൾ അശോക ഫൗണ്ടേഷന്റെ അംഗമായി. ഫോർഡ് ഫൗണ്ടേഷന്റെ മറ്റൊരു ട്രസ്റ്റ് ആണ് അശോക.
2006 ൽ കെജ്രിവാളിന് മാഗ്സസെ അവാർഡ് കിട്ടി. ഫോർഡ് ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന അവാർഡ് ആണ് ഇത്.
ഫോർഡ് ഫൗണ്ടേഷൻ ഉപയോഗിച്ചാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ CIA അവരുടെ വിശ്വസ്തരിലേക്ക് പൈസ എത്തിക്കുന്നതെന്ന് ജേണലിസ്റ്റായ ജെയിംസ് പെട്രാസ് തന്റെ ലേഖനത്തിൽ പറയുന്നത്.
ബ്രിട്ടീഷ് ജേണലിസ്റ്റായ ഫ്രാൻസിസ് സ്റ്റോണർ സൗണ്ടർ തൻറെ Who paid the piper എന്ന പുസ്തകത്തിൽ CIAഉം ഫോർഡ് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം പറയുന്നുണ്ട്.
കെജ്രവാളിന്റെ മറ്റൊരു NGO ആയ കബീർ ഫോഡ് ഫൗണ്ടേഷനിൽ നിന്ന് പണം കൈപ്പറ്റിയതിന് തെളിവുകളുണ്ട്.
ആരെയും ഉണർത്താതെ CIAക്ക് ആവശ്യമുള്ള സ്ഥലത്ത് പൈസ എത്തിക്കാൻ കഴിയും എന്നതുകൊണ്ടാണ് ഫോർഡ് ഫൗണ്ടേഷൻ പോലെയുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ഇവർക്ക് ഏറ്റവും നല്ല മാർഗവും ഇതുതന്നെ.
ഖലിസ്ഥാനും കെജ്രിവാളും:-
കെജ്രിവാളിന്റെ പണ്ടത്തെ വിശ്വസ്തനായ കുമാർ വിശ്വാസ് പറഞ്ഞത്:”കെജ്രിവാൾന് പഞ്ചാബ് ഒരു പുതിയ രാജ്യമാക്കാനും അതിൻറെപ്രധാനമന്ത്രിയായിരിക്കാനും താൽപര്യമുണ്ട്” എന്നാണ്.
ഒരു വർഷം പിന്നിടുമ്പോൾ, പഞ്ചാബിൽ ഖാലിസ്ഥാനികൾ നടത്തുന്ന ആക്രമണം കാണുമ്പോൾ അയാൾ അന്ന് പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കാം.
ഖാലിസ്ഥാൻ തീവ്രവാദിയെ മോചിപ്പിക്കാൻ 130 കോടി രൂപ കെജ്രിവാൾ കൈപ്പറ്റി എന്നാണ് മറ്റൊരു തീവ്രവാദിയായ ഗുർപന്ത്സിംഗ് പന്നുൻ പറഞ്ഞത്. കെജരിവാൾ അറസ്റ്റിൽ ആയതുകൊണ്ട് 130 കോടി നഷ്ടപ്പെട്ടു എന്നത് കൊണ്ടു മാത്രമാണ് പന്നുൻ അതു തുറന്നു പറഞ്ഞത്.
ഖാലിസ്ഥാനികളുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും പിൻബലത്തിലാണ് പഞ്ചാബിൽ ആം ആദ്മി ഭരണം പിടിച്ചതെന്ന കാര്യം മനസ്സിലാക്കാനായി രണ്ട് സംഭവങ്ങളും ചേർത്ത് നോക്കിയാൽ മതി.
അരുന്ധതി റോയ്, സിസോദിയെ കുറിച്ചും കേജ്രിവാളിനെ കുറിച്ചും പറയുന്നത്, അണ്ണാ ഹസാരെയുടെ ഇമേജ് മുതലാക്കി മാത്രമാണ് കെജ്രിവാൾ വെറും 16 വർഷം കൊണ്ട് മുഖ്യമന്ത്രിയായത് എന്നാണ്.
കൂടാതെ, എന്തിനാണ് ഫോർഡ് ഫൗണ്ടേഷൻ പോലെയുള്ളവർ ഇവിടെയുള്ള പൊളിറ്റിക്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് എന്നും അരുന്ധതി ചോദിക്കുന്നു.
പത്തുവർഷം മുന്നേ ഇന്ത്യൻ ചാര സംഘടനയായ RAW അംഗമായ രവി ശേഖർ നാരായൺ സിംഗ് പറഞ്ഞത് ഓർമ്മ വരുന്നു:
“അരവിന്ദ് കെജരിവാൾ ഭാരതത്തിന് ഭീഷണിയാണ്”
പ്രതികരിക്കാൻ ഇവിടെ എഴുതുക: