പത്തനംതിട്ട: പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന ഭീഷണിയുണ്ടായതോടെ തോമസ് ഐസക്കിന് വേണ്ടി കുടുംബശ്രീ-ആശാപ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി പ്രചാരത്തിന് നിര്‍ബന്ധിക്കുന്നതായി പരാതി. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പിന്നിലായ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് കുടുംബശ്രീ-ആശാപ്രവര്‍ത്തകരെ തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്നതിന്റെ തെളിവുകള്‍ അടക്കം പുറത്തുവരികയാണ്.
പത്തനംതിട്ട പ്രമാടം പഞ്ചായത്തിലെ ആശാപ്രവര്‍ത്തകരുടെ കോര്‍ഡിനേറ്റര്‍ മിനി ആശാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെ പന്തളം തെക്കേക്കര പഞ്ചായത്തില്‍ നടത്തിയ കുടുംബശ്രീ സംഗമത്തില്‍ തോമസ് ഐസക്ക് പങ്കെടുത്ത് സംസാരിക്കുന്നതായും വീഡിയോ പുറത്തുവന്നു.
ഐസക്കിന്റെ നടപടി മാതൃകാപെരമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ പത്തനംതിട്ട ജില്ലാകളക്ടര്‍ തോമസ് ഐസക്കിനെ താക്കീത് ചെയ്തിരിക്കുകയാണ്. പത്തനംതിട്ടയിലെ പല പഞ്ചായത്തുകളിലും കുടുംബശ്രീ സിഡിഎസ് ഭാരവാഹികള്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എന്തായാലും പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന ഭീതി തോമസ് ഐസക്കിനെ വിറളിപിടിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ എ.കെ. ആന്‍റണിയുടെ മകന്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി വലിയ തോതില്‍ മുന്നേറുന്നുവെന്നാണ് വാര്‍ത്ത. ഇതാണ് അവാസനഘട്ടത്തിലേക്ക് കടക്കുമ്പോഴേക്കും കുടുംബശ്രീ-സിഡിഎസ് പ്രവര്‍ത്തകരെ കൂട്ടുപിടിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: