ചിദംബരം: തമിഴ്നാട്ടിലെ ഹിന്ദുവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) നേതാവ് തിരുമാവളവന്റെ പുതിയ വേഷം കണ്ട് അമ്പരന്നുനില്പാണ് തമിഴ് മക്കള്‍. സനാതനധര്‍മ്മത്തെ നശിപ്പിക്കുമെന്നും അമ്പലങ്ങളിലുള്ളത് വൃത്തികെട്ട വിഗ്രഹങ്ങളാണെന്നും കവലപ്രസംഗം നടത്തിയ തിരുമാവളവന്ചിദംബരം മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കുന്നതിന് മുമ്പാണ് ഭക്തന്റെ വേഷം കെട്ടിയത്.
സ്വന്തം ഗ്രാമമായ അരിയല്ലൂര്‍ ജില്ലയിലെ അംഗനൂരില് കുലദൈവമായ മായവന് ക്ഷേത്രത്തിലായിരുന്നു തിരുമാവളവന്റെ വേഷംകെട്ട്. ക്ഷേത്രം പൂജാരി തിരുമാളവനെ മാലയിട്ട് സ്വീകരിച്ചു. ശിരോവസ്ത്രം (തലപ്പഗൈ) കെട്ടുന്ന ആചാരപരമായ ചടങ്ങ് നടത്തി. ക്ഷേത്രത്തിലെ പ്രത്യേക പൂജയ്ക്ക് ശേഷം മന്ത്രിമാരായ ശിവശങ്കറിനും പനീര്‍ശെല്‍വത്തിനും ഒപ്പം അരിയല്ലൂര്‍ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ ആനി മേരി സ്വര്‍ണത്തിന് തിരുമാവളവന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്പലത്തില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളോടൊപ്പം തിരുമാവളവന്റെ ക്ഷേത്രവിരുദ്ധ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്‍ഡി മുന്നണി ഘടകകക്ഷിയായ വിസികെയ്ക്ക് ചിദംബരം, വില്ലുപുരം എന്നീ രണ്ട് മണ്ഡലങ്ങളാണ് അനുവദിച്ചത്. തിരുമാവളവന് ചിദംബരത്താണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: