തൊടുപുഴ: മീനം പാതി പിന്നിട്ടിട്ടും സംസ്ഥാനത്തെ താപനില കുറയുന്നില്ല. രാപകല്‍ ഒരുപോലെ താപനില ഉയര്‍ന്നതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. രാത്രിയില്‍ ഉഷ്ണം മൂലം ഉറക്കം ലഭിക്കാതെ വലയുകയാണ് ജനങ്ങള്‍. ജല ക്ഷാമം മൂലം ഏലം, ജാതി, വാഴ പോലുള്ള കൃഷികള്‍ കടുത്ത ചൂടിലും ജലക്ഷാമത്തിലും ഉണങ്ങി നശിക്കുകയാണ്. സംസ്ഥാനത്ത് ജല അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം എത്തിയതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ ഏറ്റവും കൂടിയ താപനില പാലക്കാട് ജില്ലയിലെ മങ്കരയിലാണ്, 43.1 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട് ജില്ലയിലെ മറ്റ് ആറിടങ്ങളിലും താപനില 40ന് മുകളിലാണ്. തൃശൂരിലെ വെള്ളാനിക്കര- 41.6, കുന്ദമംഗലം- 40.5, മലപ്പുറത്തെ നിലമ്പൂരിലും എറണാകുളത്തെ ചൂണ്ടിയിലും 40.6 ഡിഗ്രി വീതം രേഖപ്പെടുത്തി.
ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന് തന്നെയാണ്.
ദുഃഖവെള്ളിയാഴ്ച ഉപയോഗിച്ചത് 97.1868 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഒരു പൊതുഅവധി ദിവസത്തെ സര്‍വകാല റിക്കാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: