തിരുവനന്തപുരം: വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങളില്‍ മുന്നില്‍ നിന്ന് പൊരുതുമെന്നും ജെറി പ്രേംരാജിന് തിരുവനന്തപുരത്ത് സ്മാരകം സ്ഥാപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍. നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ വിമുക്തഭടന്‍മാരുടെ കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജര്‍ രവി, കേണല്‍ ഡെന്നി, കാര്‍ഗില്‍ വീരമൃത്യുവരിച്ച ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായി എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ഐവറി കോസ്റ്റില്‍ മൂന്ന് വര്‍ഷം മുമ്പ് അറസ്റ്റിലായ ആല്‍ബിന്‍ ജോസിന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ലത, മകന്‍ നിഖില്‍ അല്‍ബിന്‍, എന്നിവര്‍ ചേര്‍ന്ന് രാജീവ് ചന്ദ്രശേഖറിന് നിവേദനം നല്‍കി. ആല്‍ബിന്‍ ജോസിന്റെ മോചനത്തിന് വിദേശ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
അഖില ഭാരതീയ പൂര്‍വ്വസൈനിക് സേവാ പരിഷത്ത് നെയ്യാറ്റിന്‍കര താലൂക് സ്ഥാനീയ സമിതി പ്രസിഡന്റ് സതികുമാര്‍, സഞ്ചു കൃഷ്ണന്‍, വിക്രമന്‍ നായര്‍, രാജേന്ദ്രന്‍, ശ്രീകുമാര്‍ തുടങ്ങിവര്‍ പങ്കെടുത്തു. മുന്‍ സൈനികന്‍ ജയപ്രകാശ് വരച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെയും മേജര്‍ രവിയുടേയും രേഖാചിത്രം ഇരുവര്‍ക്കും കൈമാറി.
കുഞ്ഞുകൃഷ്ണന്‍ നാടാര്‍ സ്മൃതി മണ്ഡപത്തില്‍ ദീപം തെളിയിച്ചു
തിരുവനന്തപുരം: കാഞ്ഞിരംകുളം കെ.എന്‍.റൂറല്‍ എജ്യുക്കേഷന്‍ സെന്ററിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ കുഞ്ഞുകൃഷ്ണന്‍ നാടാര്‍ സ്മൃതി മണ്ഡപത്തില്‍ ദീപം തെളിയിച്ചു. ജംഗ്ഷനിലെത്തി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്, പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. സജു, ടൗണ്‍ വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
കരുംകുളം ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കൊടിയേറ്റ് ചടങ്ങിലും പങ്കെടുത്തു. ക്ഷേത്ര ചെയര്‍മാന്‍ എന്‍.കെ.അനില്‍കുമാര്‍, പ്രസിഡന്റ് കരുംകുളം വിജയകുമാര്‍, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ സെക്രട്ടറി ആര്‍. സുകേഷ് എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: