ചെന്നൈ: രാമനാഥപുരം തിരുപ്പുല്ലാനി ആദിജഗന്നാഥ പെരുമാള്‍ ക്ഷേത്രത്തിലെ ഒരു കോടിയുടെ തിരുവാഭരണം മോഷണം പോയി.
ഉത്സവവേളകളില്‍ ദേവന്മാരെ അണിയിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നിലവറയിലും രാമനാഥപുരം കൊട്ടാരത്തിലെ ട്രസ്റ്റി നിലവറയിലുമാണ് സൂക്ഷിച്ചിരുന്നത്. ഈ നിലവറയും അതിന്റെ താക്കോലും ശ്രീനിവാസന്‍ എന്ന സ്ഥാനികനാണ് സൂക്ഷിച്ചിരുന്നത്. രാമനാഥപുരം ദേവസ്ഥാനം ദിവാനും എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായ പളനിവേല്‍ പാണ്ഡ്യന്‍ ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് രേഖയിലെ ചില ആഭരണങ്ങള്‍ നിലവറയിലില്ലെന്ന് അറിയുന്നത്.
നിരവധി ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. താക്കോല്‍ സൂക്ഷിപ്പുകാരനായ ശ്രീനിവാസനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ശ്രീനിവാസനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 30 ഇനം സ്വര്‍ണാഭരണങ്ങളും 16 വെള്ളി ആഭരണങ്ങളും അടക്കം ഒരു കോടിയുടെ ആഭരണം നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: