ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകള്‍ വ്യാപകമായി കീറി നശിപ്പിക്കുന്നു. പരാതി നല്‍കിയിട്ടും നടപടിയില്ല. പല സ്ഥലങ്ങളിലും ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകള്‍ കീറി ഇടതു സ്ഥാനാര്‍ത്ഥിയുടെ പടം ഒട്ടിച്ചിരിക്കുകയാണ്. സിപിഎമ്മാണ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നുതെന്ന് ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി.
രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാന്‍ എ.എം. ആരിഫ് ശ്രമിക്കുന്നു. പ്രശ്നത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന് ഇടപെടുന്നില്ല. കീറിയ സ്ഥലങ്ങളില്‍ ഫഌക്സ് ബോര്‍ഡുകള്‍ ഇനിയും വരുമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
പോസ്റ്ററുകള്‍ മാറ്റേണ്ടതില്ലെന്നും ഭാവിയില്‍ ആരിഫിന് ബിജെപിയിലേക്ക് വരേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിന് പിന്നില്‍ എ.എം. ആരിഫിന്റെ പ്രത്യേക സംഘമാണെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു.
നടപടിയില്ലെങ്കില്‍ കളക്ട്രേറേറ്റിന് മുന്നില്‍ സമരം നടത്തുമെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി. കീറിയ ഫ്ലക്സ് ബോര്‍ഡുകളുടെ സ്ഥാനത്ത് ഇന്ന് തന്നെ നിരവധി പോസ്റ്ററുകള്‍ ഒട്ടിക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. ഹരിപ്പാട് ആര്‍കെ ജങ്ഷന് സമീപത്തും ബസ് സ്റ്റാന്‍ഡിലുമാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിനും ഫഌക്സ് ബോര്‍ഡുകള്‍ക്കും നേരെ അതിക്രമമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: