ആലപ്പുഴ: ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തെ ദുരുപയോഗം ചെയ്തു ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ച് മനപ്പൂര്‍വം പോലീസ് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സമിതി കുറ്റപ്പെടുത്തി.
ഇതര മത സ്ഥാപനങ്ങളില്‍ നിരോധിത ലൗഡ് സ്പീക്കറുകള്‍ വരെ ഉപയോഗിച്ച് രാത്രി ആരാധന നടക്കുന്ന സാഹചര്യങ്ങളില്‍ മൗനം പാലിക്കുകയും ഹൈന്ദവ ക്ഷേത്രങ്ങളില്‍ അതിക്രമം കാണിക്കുകയും ചെയ്യുന്ന പോലീസ് നടപടി ശബ്ദത്തിനും മതമുണ്ടോ എന്ന് സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ഹിന്ദു ഐക്യവേദി പ്രസ്താവനയില്‍ പറയുന്നു.
മറ്റു ജില്ലകളില്‍ ഒന്നും തന്നെ ഇല്ലാത്ത തരത്തില്‍ ഈ നിയമത്തെ ആലപ്പുഴ ജില്ലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പോലീസ് നടപടി ദുരൂഹമാണ്. ഉച്ചഭാഷിണി നിയന്ത്രണമല്ലാതെ, ശബ്ദ മലീന കരണനിയമത്തിലെ മറ്റ് വകുപ്പുകള്‍ ഒന്നും തന്നെ നടപ്പിലാക്കാന്‍ യാതൊരു ശ്രമവും നടത്താതെ, ഈ വകുപ്പ് മാത്രം നടപ്പാക്കുന്നതില്‍ പോലീസ് കാണിക്കുന്ന അമിതമായ താത്പര്യം ക്ഷേത്ര വിശ്വാസികളില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.
പോലീസില്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുന്ന ഗ്രൂപ്പുകളും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നുള്ളത് വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രോത്സവങ്ങളില്‍ പോലീസ് കടന്നു കയറുന്നത് കേവലം കൃത്യനിര്‍വഹണ തല്പരത മാത്രം കൊണ്ടാണെന്ന് പറയാന്‍ സാധിക്കുകയില്ല. പലക്ഷേത്രങ്ങളിലെയും ഭാരവാഹികള്‍ സംയമനം പാലിച്ചു. ഭക്തന്മാരെ നിയന്ത്രിച്ചതുകൊണ്ട് മാത്രമാണ് അവിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. ഇത് എപ്പോഴും സംഭവിക്കണം എന്നില്ലെന്നും ഹിന്ദു ഐക്യവേദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: