തിരുവനന്തപുരം: മുൻ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്സില് മുൻ വൈസ് ചെയർമാനുമായ ടി പി ശ്രീനിവാസൻ തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായി ചുമതലേറ്റു.
കഴിഞ്ഞ പത്തു വർഷത്തെ രാജ്യത്തിന്റെ വികസന പുരോഗതി സംരക്ഷിക്കാൻ മോദി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാറ്റമുണ്ടാക്കാൻ പ്രാപ്തിയുള്ള ആളാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇവിടെ പുരോഗതി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമുക്തഭടൻമാരുടെ
കുടുംബ സംഗമത്തിൽ
പങ്കെടുത്ത് രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം:വിമുക്ത ഭടൻമാരുടെ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പൊരുതുമെന്നും ജെറി പ്രേംരാജിനായി ഒരു സ്മാരകം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ വിമുക്തഭടൻമാരുടെ കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ചടങ്ങിൽ മേജർ രവി,കേണൽ ഡെന്നി,കാർഗിൽ വീരമൃത്യുവരിച്ച ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഐവറി കോസ്റ്റിൽ മൂന്ന് വർഷം മുമ്പ് അറസ്റ്റിലായ ആൽബിൻ ജോസിന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ലത,മകൻ നിഖിൽ അൽബിൻ, എന്നിവർ ചേർന്ന് രാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി. ആൽബിൻ ജോസിന്റെ മോചനത്തിന് വിദേശ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് നെയ്യാറ്റിൻകര താലൂക് സ്ഥാനീയ സമിതി അംഗങ്ങളും പങ്കെടുത്തു.സമിതി പ്രസിഡൻ്റ് സതികുമാർ,സഞ്ചു കൃഷ്ണൻ,വിക്രമൻ നായർ,രാജേന്ദ്രൻ ശ്രീകുമാർ തുടങ്ങിവർ പങ്കെടുത്തു. ചടങ്ങിൽ മുൻ സൈനികൻ ജയപ്രകാശ് വരച്ച എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെയും മേജർ രവിയുടേയും രേഖാചിത്രം ഇരുവർക്കും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: