പത്തനംതിട്ട: പട്ടാഴിമുക്കിലെ കാറപകടത്തില്‍ അനുജക്കൊപ്പം മരിച്ച ഹാഷിമിനെ വല്ലാതെ വെളുപ്പിച്ചെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ തിടുക്കം കൂട്ടുന്നതായി ആക്ഷേപം. അപകടം ആസൂത്രിതമല്ലെന്ന് സ്ഥാപിക്കാന്‍ ഹാഷിമിന്റെ സഹോദരനെയും പിതാവിനെയും രംഗത്തിറക്കിയാണ് ഈ ശ്രമം നടത്തുന്നത്.
അനുജയെ വിനോദ യാത്രാ സംഘത്തിന്റെ വാഹനത്തില്‍ നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിളിച്ചു കൊണ്ടുപോവുകയായിരുന്നെന്ന് സഹ അധ്യാപകര്‍ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ഭര്‍ത്താവും കുട്ടികളുമുള്ള അനുജയും കുടുംബമുള്ള ഹാഷിമും വഴിവിട്ട അടുപ്പത്തിലായിരുന്നെന്ന സൂചനയും ഇതിനകം പുറത്തുവന്നു. അനുജയെ കൂട്ടിക്കൊണ്ടുപോയ കാറില്‍ മല്‍പിടിത്തം നടന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ഹാഷിം ഓടിച്ചിരുന്ന കാര്‍ ലോറിയിലേക്ക് ഇടിപ്പിച്ചു കയറ്റിയതാണെന്നാണ് പൊലീസിന്‌റെയും പ്രാഥമിക നിഗമനം. ഇത്രയും സാഹചര്യതെളിവുകള്‍ നിലനില്‍ക്കെ ഹഷിം മുഖ്യ തെറ്റുകാരനാണെന്ന് വ്യക്തം. എന്നിട്ടും ഇയാള്‍ തങ്കപ്പെട്ട മനുഷ്യനെന്ന് സ്ഥാപിക്കാന്‍ ചില ‘സ്വതന്ത്ര ‘ ചാനലുകളും മറ്റും വീട്ടുകാരെ മുന്നില്‍ നിറുത്തി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അപകട ഇന്‍ഷുറന്‍സ് തുക നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് അപകടം ആസൂത്രിതമല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും വിമര്‍ശനമുണ്ട്. ഏതായാലും സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന മനോരോഗികളോ ക്രിമിനലുകളോ ആയ ഇത്തരക്കാരുടെ ചെയ്തികള്‍ അപലപിക്കപ്പെടേണ്ടതാണെന്നാണ് പൊതുവികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: