മുംബൈ: ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്കാന് വിധിച്ച മജിസട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചയാള്‍ക്ക് ഇരട്ട പ്രഹരം. മൂന്നു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു മജിസട്രേറ്റ് കോടതിയുടെ ഉത്തരവ്. എന്നാല്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ മൂന്നു കോടിക്ക് പുറമേ പ്രതിമാസം ഒന്നരലക്ഷം രൂപ കൂടി ഭാര്യയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഭാര്യയെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതിന് 3 കോടി രൂപ നഷ്ടപരിഹാരമാണ് മജിസട്രേറ്റ് കോടതി വിധിച്ചത്. ഈ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചുവെന്നു മാത്രമല്ല പ്രതിമാസം ഒന്നര ലക്ഷം രൂപ കൂടി നല്‍കണമെന്നും നിര്‍ദേശിച്ചു. ശാരീരികമായി ഉപദ്രവിച്ചതിനു പുറമേ മാനസികമായി പീഡിപ്പിച്ചതും സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിക്കുമായിരുന്നെന്നതും കണക്കിലെടുത്താണ് വിധി.
1994 മുതല്‍ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നാണ് ഭാര്യയുടെ പരാതി. വിവാഹത്തിന് ശേഷം അമേരിക്കയിലായിരുന്നപ്പോള്‍ മുതലാണ് പീഡനം തുടങ്ങിയത്. സഹിക്കവയ്യാതായപ്പോള്‍ 2005ല്‍ മുംബൈയില്‍ തിരിച്ചെത്തി അമ്മയുടെ വീട്ടില്‍ താമസമാക്കി. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. രണ്ടാം വിവാഹമായതിനാല്‍ ഭര്‍ത്താവ് തന്നെ സെക്കന്‍ഡ് ഹാന്‍ഡ് എന്നാണ് വിളിച്ചിരുന്നതെന്നും ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: