1996ലെ മയക്കമരുന്ന് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് 20 കൊല്ലം തടവ് ശിക്ഷനല്കി ഗുജറാത്ത് സെഷന്‍സ് കോടതി. മുറിയില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് വെച്ച് അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
എന്‍ഡിപിഎസ് നിയമത്തിലെ 21ാം വകുപ്പ് പ്രകാരമാണ് 20 വര്‍ഷത്തെ തടവ് ശിക്ഷ. 1990ലെ കസ്റ്റഡി മരണക്കേസില്‍ 2019ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിന്റെ ഹര്‍ജി തള്ളി.
എന്തായിരുന്നു മയക്കമരുന്ന് കേസ്
സഞ്ജീവ് ഭട്ട് ബനസ്കാന്ത ജില്ലയില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്യുമ്പോള്‍ നടത്തിയ കുറ്റകൃത്യമാണ്. രാജസ്ഥാനിലെ പാലിയിലുള്ള ഒരു അഭിഭാഷകനെ മയക്കമരുന്ന് ഒളിപ്പിച്ചുവെച്ച് സഞ്ജയ് ഭട്ട് കേസില്‍ കുടുക്കിയുരന്നു. ഈകേസില്‍ സഞ്ജീവ് ഭട്ടിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടു. ഗുജറാത്ത് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ സഹോദരിയുടെ സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രാജസ്ഥാനിലെ അഭിഭാഷകനെ ഒന്നരകിലോ മയക്കമരുന്ന് ഒരു ഹോട്ടല്‍ മുറിയില്‍ ഒളിപ്പിച്ച് വെച്ച് കേസില്‍ കുടുക്കുകായിരുന്നു സഞ്ജീവ് ഭട്ട്. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മറ്റ് പൊലീസുകാര്‍ മയക്കമരുന്ന് ഒളിപ്പിച്ച് വെച്ച് അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചത്. ഈ കള്ളക്കേസില്‍ അഭിഭാഷകനായ സഞ്ജീവ് സിങ്ങിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കുകയും ചെയ്തു. സഞ്ജയ് ഭട്ട് പ്രവര്‍ത്തിച്ചത് ഗുജറാത്തിലെ സിറ്റിംഗ് ജഡ്ജിക്ക് വേണ്ടിയായിരുന്നു. പിന്നീട് അഭിഭാഷകനായ സഞ്ജീവ് സിങ്ങ് കൊടുത്ത പരാതിയില്‍ അയാള്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക നഷ്ടമായി നല്കാന് ഗുജറാത്ത് സര്‍ക്കാര്‍ വിധിച്ചു. ഔദ്യോഗികകൃത്യത്തില്‍ വീഴ്ച വരുത്തിയതിന് സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും നീക്കാന്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഗുജറാത്ത് വിജിലന്‍സ് കമ്മീഷന് നിര്‍ദേശിച്ചു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
കൊടുംകുറ്റവാളിയായ സഞ്ജീവ് ഭട്ടിന് ട്രിപ്പിള്‍ പ്രൊമോഷന് നല്‍കിയത് മന്മോഹന്സിങ്ങ് സര്‍ക്കാര്‍; പിന്നില്‍ സോണിയ; ഗുജറാത്ത് കേസില്‍ നരേന്ദ്ര മോദിയെ ബലിയാടാക്കാന്‍ നോക്കിയത് സഞ്ജീവ് ഭട്ട്
ന്യൂദല്‍ഹി: 2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ കള്ളരേഖകള്‍ ചമച്ച ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് സര്‍വ്വീസിലിരിക്കുമ്പോള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. എന്നിട്ടും അദ്ദേഹത്തിന് എല്ലാ സര്‍വ്വീസ് റൂളുകളും കാറ്റില്‍പ്പറത്തി ട്രിപ്പിള്‍ പ്രൊമോഷന് നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഒപ്പം ലിബറലുകളും ബിബിസി ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങളും ഇദ്ദേഹത്തിന് ഹീറോ പരിവേഷം നല്‍കാനും ശ്രമിച്ചു. ഇദ്ദേഹം തീസ്ത സെതല്‍വാദിനും മുന്‍ ഗുജറാത്ത് ഡിജിപി ആര്.ബി. ശ്രീകുമാറിനും (ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ പ്രേരണ നല്കിയ ഓഫീസര്‍) ഒപ്പം കള്ളരേഖകള്‍ ചമച്ച് നരേന്ദ്രമോദി എന്ന ശക്തനായ രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കുമെന്ന ദിവാസ്വപ്നമായിരുന്നു കോണ്‍ഗ്രസിന്.
പക്ഷെ അത് നടന്നില്ല. മോദി ദേശീയനേതാവായി ഉയര്‍ന്നുവന്നു. തീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും കുടുങ്ങി. മോദിയെ നേരിട്ട് എതിരിടുന്ന പൊലീസ് ഓഫീസര്‍ എന്ന താരപരിവേഷമായിരുന്നു ബിബിസിയും മറ്റും സഞ്ജീവ് ഭട്ടിന് ചാര്‍ത്തിക്കൊടുത്തത്. മോദി സര്‍ക്കാരിലെ (ഗുജറാത്ത് ഭരിയ്ക്കുന്ന കാലത്തെ ) പലതും പുറത്തുവിടുന്ന സത്യസന്ധനായ പൊലീസ് ഓഫീസര്‍ എന്ന പദവിയും മാധ്യമങ്ങളും ലിബറലുകളും ഇടതുനേതാക്കളും സഞ്ജീവ് ഭട്ടിന് ചാര്‍ത്തിക്കൊടുത്തു.
വാസ്തവത്തില്‍ എന്തിനാണ് സഞ്ജീവ് ഭട്ട് മോദിയെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചത്. അങ്ങിനെ ചെയ്താല്‍ പ്രൊമോഷന് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ കൊയ്യാമെന്ന് അദ്ദേഹത്തിന് മോഹനവാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിരുന്നതായി ആരോപിക്കപ്പെടുന്നു. വിവിധ ക്രിമിനല്‍ കേസുകളിലും ഡിപാര്‍ട്മെന്റ് വക അന്വേഷണവും കാരണം സഞ്ജീവ് ഭട്ടിന് പൊലീസില്‍ പ്രൊമോഷന് സ്വപ്നം കാണാന്‍ കൂടി കഴിയില്ല. അതിന് പുറമെ മോദിയെ എതിര്‍ത്താല്‍ ഹീറോ പരിവേഷം ചാര്‍ത്തിക്കിട്ടും എന്ന പ്രലോഭനം വേറെയും. ഇത് തന്നെയായിരുന്നു തീസ്ത സെതല്‍വാദും മുന്‍ ഗുജറാത്ത് ഡിജിപി ആര്.ബി. ശ്രീകുമാറും ചെയ്തത്. അന്ന് കേന്ദ്രം ഭരിയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ എന്തു സഹായവും നല്കാന് തയ്യാറായിരുന്നു. കാരണം അവര്‍ക്ക് വാജ് പേയിക്ക് ശേഷം കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നേതാവായ മോദിയെ ഒതുക്കണമായിരുന്നു.
വാസ്തവത്തില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു അറിയപ്പെടാത്ത ഐപിഎസ് ഉദ്യോഗസ്ഥാനായിരുന്നു സഞ്ജീവ് ഭട്ട്. ഇദ്ദേഹം ചെയ്ത നിരവധിയായ ക്രിമിനല്‍ കേസുകള്‍ക്ക് ധാരാളം തെളിവുകളുണ്ടായിരുന്നു. പക്ഷെ അതെല്ലാം മോദി വിരുദ്ധ മാധ്യമങ്ങള്‍ മറച്ചുവെച്ചു.
കശ്മീര്‍ ഫയല്‍സ് എന്ന സിനിമ പുറത്തുവന്നപ്പോള്‍ സഞ്ജീവ് ഭട്ട് കശ്മീരി പണ്ഡിറ്റാണെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മനു ജോസഫ് എന്ന പത്രപ്രവര്ത്തകന് ഔട്ട്ലുക്ക് മാസികില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചെഴുതിയ വിശദമായ ലേഖനത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ അന്ന് ഗുജറാത്ത് ഭരിച്ച നരേന്ദ്രമോദിയ്ക്കെതിരെ ഉയര്‍ത്തിയിരുന്നു. ഇതേ ആരോപണങ്ങളാണ് പിന്നീട് സഞ്ജീവ് ഭട്ടും ഉന്നയിച്ചത്. പിന്നീടുള്ള മനു ജോസഫിന്റെ മറ്റൊരു ലേഖനത്തില്‍ ‘നരേന്ദ്രമോദിയെ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സഞ്ജീവ് ഭട്ട് ജയിലിലായതെന്ന്’ ആരോപിച്ചിരുന്നു.
എന്നാല്‍ സഞ്ജീവ് ഭട്ടിന്റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് ലോകം അറിഞ്ഞത് പ്രത്യേക അന്വേഷണ സംഘം അവരുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ്. സഞ്ജീവ് ഭട്ട് സര്‍വ്വീസിലിരിക്കെ വിവിധ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ വകുപ്പു തല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ്. നിരവധി ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിനെതിരായി ഉണ്ട്. ഈ അന്വേഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെത്തന്നെ അദ്ദേഹത്തിന് മൂന്ന് സ്ഥാനക്കയറ്റങ്ങളാണ് അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രേരണയാല്‍ നല്കപ്പെട്ടത്.
1990ല്‍ ജാംനഗറില്‍ എഎസ്പി ആയിരിക്കെ ഒരു പ്രത്യേക സമുദായത്തിലെ ഗ്രാമീണര്‍ക്കെതിരെ ഒട്ടേറെ ആക്രമണങ്ങള്‍ സഞ്ജീവ് ഭട്ട് നടത്തിയിരുന്നു. ഈ അതിക്രമങ്ങള്‍ക്കിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇദ്ദേഹം അന്ന് ആക്രമിച്ചവരില്‍ ഒരു ഗര്‍ഭിണിയും രണ്ട് അസിസ്റ്റന്റ് എഞ്ചിനീയ്രമാരും റവന്യൂ വകുപ്പിലെ ഒരു സര്‍ക്കീള്‍ ഓഫീസറും ഉള്‍പ്പെടുന്നു. അന്ന് ടാഡ നിയമം ഉപയോഗിച്ച് 140 പേരെയാണ് അദ്ദേഹം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് ടാഡ നിയമം ദുരുപയോഗം ചെയ്തതിനും 70 മണിക്കൂറുകളോളം കര്‍ഫ്യൂ ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിനും സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് പൊലീസ് പീഢനത്തില്‍ ഒരാള്‍ മരിച്ചതിനെക്കുറിച്ച് സംസ്ഥാന സി ഐഡി അന്വേഷിച്ചിരുന്നു. ഈ കുറ്റകൃത്യത്തിന്റെ പേരില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് അനുമതി തേടിയിരുന്നു. പക്ഷെ അതിന് അനുമതി ലഭിച്ചില്ല. അന്ന് സഞ്ജീവ് ഭട്ടും കൂട്ടരും നടത്തിയ പീഢനത്തില്‍ കൊല്ലപ്പെട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു.
മറ്റൊരു കേസ് സഞ്ജീവ് ഭട്ട് ബനസ്കാന്ത ജില്ലയില്‍ ജോലി ചെയ്യുമ്പോള്‍ നടത്തിയ കുറ്റകൃത്യമാണ്. രാജസ്ഥാനിലെ പാലിയിലുള്ള ഒരു അഭിഭാഷകനെ മയക്കമരുന്ന് ഒളിപ്പിച്ചുവെച്ച് സഞ്ജയ് ഭട്ട് കേസില്‍ കുടുക്കിയുരന്നു. ഈകേസില്‍ സഞ്ജീവ് ഭട്ടിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടു. ഗുജറാത്ത് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ സഹോദരിയുടെ സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രാജസ്ഥാനിലെ അഭിഭാഷകനെ ഒന്നരകിലോ മയക്കമരുന്ന് ഒരു ഹോട്ടല്‍ മുറിയില്‍ ഒളിപ്പിച്ച് വെച്ച് കേസില്‍ കുടുക്കുകായിരുന്നു സഞ്ജീവ് ഭട്ട്. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മറ്റ് പൊലീസുകാര്‍ മയക്കമരുന്ന് ഒളിപ്പിച്ച് വെച്ച് അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചത്. ഈ കള്ളക്കേസില്‍ അഭിഭാഷകനായ സഞ്ജീവ് സിങ്ങിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിക്കുകയും ചെയ്തു. സഞ്ജയ് ഭട്ട് പ്രവര്‍ത്തിച്ചത് ഗുജറാത്തിലെ സിറ്റിംഗ് ജഡ്ജിക്ക് വേണ്ടിയായിരുന്നു. പിന്നീട് അഭിഭാഷകനായ സഞ്ജീവ് സിങ്ങ് കൊടുത്ത പരാതിയില്‍ അയാള്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക നഷ്ടമായി നല്കാന് ഗുജറാത്ത് സര്‍ക്കാര്‍ വിധിച്ചു. ഔദ്യോഗികകൃത്യത്തില്‍ വീഴ്ച വരുത്തിയതിന് സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും നീക്കാന്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഗുജറാത്ത് വിജിലന്‍സ് കമ്മീഷന് നിര്‍ദേശിച്ചു. ഈ കേസില്‍ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: