കോട്ടയം: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റില്‍ മുണ്ടക്കയം മേഖലയില്‍ നാശനഷ്ടം. നാലു വീടുകള്‍ തകര്‍ന്നു. വണ്ടന്‍പതാല്‍ പത്തുസെന്റ് ഭാഗത്താണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണു.
വണ്ടന്‍പതാല്‍ പത്തുസെന്റ് പാടവീട്ടില് ഷാമോന്, പാലപ്പറമ്പില്‍ രാജു , കുളക്കാട്ടുതടം തങ്കമ്മ, തറപ്പേല്‍ സിനോജ് കുട്ടന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത് . വീടുകളുടെ മേല്‍ക്കൂരയില്‍ നിന്ന് ഓടുകള്‍ കാറ്റില്‍ പറന്നുപോയി. വീടുകള്‍ വാസയോഗ്യമല്ലാതായതോടെ നാല് കുടുംബങ്ങളെയും സമീപത്തെ വീടുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിരിക്കയാണ്.
നിരവധി മരങ്ങളും ഒടിഞ്ഞുവീണു. കൃഷിയിടങ്ങളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അവധി ദിവസമായിരുന്നതിനാല്‍ നാശനഷടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. റവന്യൂ അധികൃതര്‍ ഇന്ന് വണ്ടന്‍പതാല്‍ മേഖലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയില്‍ പലയിടങ്ങളിലും വേനല്‍മഴ ലഭിച്ചെങ്കിലും കാറ്റ് ഇത്രയും ശക്തമാവുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നില്ല. ജില്ലയില്‍ മിന്നലേറ്റ് കഴിഞ്ഞയാഴ്ച ഒരാള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: