തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി അരലക്ഷം കടന്നു.നിലവില്‍ പവന് 50,400 ആണ് വില. ഗ്രാമിന് 130 രൂപയാണ് കൂടിയത്.
6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് സംസ്ഥാനത്തും വില വര്‍ദ്ധിക്കാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വിലവര്‍ദ്ധനയ്‌ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ഈ മാസം ആദ്യം 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്‌ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില.
















