ന്യൂദൽഹി: വൈദഗ്ധ്യമില്ലാത്ത, പരിശീലനം ലഭിക്കാത്ത കൈകളിൽ എഐ പോലുള്ള ശക്തമായ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള കാര്യമായ അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്‌സുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എഐ ജനറേറ്റഡ് ഉള്ളടക്കത്തിൽ വ്യക്തമായ ‘ചെയ്യേണ്ടതും ചെയ്യരുതാത്തതും’ ആവശ്യമാണെന്നും അതിൽ ഇത് സംബന്ധിച്ച വാട്ടർമാർക്ക് നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ തെറ്റായ വിവരങ്ങളും വ്യാജവുമായി ബന്ധപ്പെട്ട ദോഷങ്ങളും തടയുന്നതിന് ഏവരും ഒന്നിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യ എങ്ങനെയാണ് തങ്ങളുടെ പൗരന്മാരുടെ പ്രയോജനത്തിനായി സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചതെന്നും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റലിന്റെ ശക്തി എങ്ങനെ സ്വീകരിച്ചു എന്നതിനെക്കുറിച്ചും മോദി ദീർഘമായി സംസാരിച്ചു.
നാലാം വ്യാവസായിക വിപ്ലവത്തിൽ രാജ്യം ശ്രദ്ധേയമായ കുതിച്ചുചാട്ടം കൈക്കൊള്ളുമെന്നും അതിന്റെ കാതൽ ഡിജിറ്റൽ ആണെന്നും മോദി തറപ്പിച്ചു പറഞ്ഞു.
എഐ മുതൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വരെയുള്ള നിരവധി വിഷയങ്ങളെ സ്പർശിച്ച ചർച്ചയിൽ, ഡീപ്ഫേക്കുകളുടെ കാര്യത്തിൽ, ഒരു പ്രത്യേക ഡീപ്ഫേക്ക് ഉള്ളടക്കം എഐ സൃഷ്ടിച്ചതാണെന്ന് അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടത് നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: