2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, അമേഠിയില്‍ പരാജയപ്പെടുമെന്നുറപ്പിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട് കൂടി മത്സരത്തിനായി തെരഞ്ഞെടുത്തപ്പോള്‍ രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയത് രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ മത്സരരംഗത്ത് ഇറക്കുന്നത് ആരെ ആയിരിക്കുമെന്നായിരുന്നു. ഇടതുപക്ഷത്തിന്റെ പ്രസക്തി അപ്രസക്തമായ പൊതുതെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ തന്നെ വിലയിരുത്തപ്പെടുന്ന പോരാട്ടം എന്‍ഡിഎയും യുപിഎയും തമ്മില്‍ എന്നായിരുന്നു. വയനാട്ടില്‍ ദേശീയ നേതാവിനെ നേരിടാന്‍ എന്‍ഡിഎ രംഗത്തിറക്കിയത് സഖ്യകക്ഷിയായ ബിഡിജെഎസിന്റെ കരുത്തുറ്റ പോരാളി തുഷാര്‍ വെള്ളാപ്പള്ളിയെ. വയനാട്ടില്‍ മികച്ച മത്സരം കാഴ്ചവയ്‌ക്കാന്‍ തുഷാറിനായി.
2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് തുഷാര്‍ മത്സരരംഗത്തെത്തുന്നത്. പ്രസരിപ്പാണ് സവിശേഷത. മണ്ഡലം പിടിക്കുന്നതിനായി ഊര്‍ജ്ജസ്വലതയോടെ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് തുഷാര്‍. മികച്ച സംഘടനാപാടവം കൊണ്ട് നിരവധിതവണ ശ്രദ്ധേയനായ വ്യക്തിത്വം. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സാമൂഹിക മണ്ഡലത്തിലെ പ്രധാന അടിത്തറ.
എന്‍ഡിഎയുടെ കേരള ഘടകം കണ്‍വീനര്‍ കൂടിയായ തുഷാര്‍ ബിജെപി കേന്ദ്രനേതൃത്വവുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരുമായുള്ള അടുപ്പവും സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് തുഷാറിനുള്ളത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തകരെ ഏകോപി
പ്പിച്ചു കൊണ്ടുപോകുന്നതിലും ബദ്ധശ്രദ്ധന്‍.
എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍, എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി, എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു. നിലവില്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ്, എസ്എന്‍ ട്രസ്റ്റ് അസി. സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ മഹാസമ്മേളനങ്ങളായി മാറിയ എസ്എന്‍ഡിപിയോഗത്തിന്റെ മലബാര്‍ സംഗമവും തിരുവിതാംകൂര്‍ സംഗമവും കൂടാതെ അവകാശ പ്രഖ്യാപന റാലികളുടെയും മുഖ്യ സംഘാടകനായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മലയാളികളെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള ഏകോപന ചുമതലകള്‍ ബിജെപി കേന്ദ്രനേതൃത്വം ഏല്പ്പിച്ചത് തുഷാറിനെയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതിന് ചുമതലപ്പെടുത്തിയതും തുഷാറിനെയാണ്. കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിത്വം. ഹോട്ടല്‍ ശൃംഖലകളിലൂടെ ബിസിനസ് രംഗത്തും വിജയം കൈവരിച്ചു. മികച്ച റബര്‍ കര്‍ഷകനും കായിക പ്രേമിയുമാണ്. സംസ്ഥാനതലത്തില്‍ ജാവലിന്‍ ത്രോയില്‍ ഒന്നാം സമ്മാനം നേടിയിരുന്നു.
ആലപ്പുഴ കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വീട്ടില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും മകനാണ് തുഷാര്‍. ഭാര്യ ആശാ തുഷാര്‍. മക്കള്‍: ദേവിക തുഷാര്‍, ദേവ് തുഷാര്‍. മരുമകന്‍: ഡോ.അനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: