ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ഒരു പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. പ്രതി മുസമ്മില്‍ ഷെരീഫിനെ അറസ്റ്റ് ചെയ്തതായും ഭക്ഷണശാലയില്‍ നടന്ന സ്ഫോടനത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നും എന്‍ഐഎ അറിയിച്ചു.
കര്‍ണാടക തലസ്ഥാനത്ത് മാര്‍ച്ച് ഒന്നിന് 10 പേര്‍ക്ക് പരിക്കേറ്റ സ്ഫോടനക്കേസിലെ ആദ്യ അറസ്റ്റാണിത്.
കഫേയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ സ്‌ഫോടക വസ്തു കൊണ്ടു വച്ച ആള്‍ മുസാവിര്‍ ഷസീബ് ഹുസൈന്‍ ആണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. മറ്റൊരു പ്രതിയായ അബ്ദുള്‍ മത്തീന്‍ താഹയെയും ഇയാളെയും കണ്ടെത്താനുളള ശ്രമത്തിലാണ് എന്‍ ഐഎ.
സ്ഫോടനം നടത്തുന്നതിന് മുഖ്യപ്രതികള്‍ക്ക് മുസമ്മില്‍ ഷെരീഫാണ് സഹായം നല്‍കിയതെന്ന് എന്‍ഐഎ പറഞ്ഞു. മൂന്ന് പ്രതികളുടെയും വസതികളില്‍ വ്യാഴാഴ്ച റെയ്ഡ് നടത്തി ഡിജിറ്റല്‍ ഉപകരണങ്ങളുെ പണവും പിടിച്ചെടുത്തു.
പ്രതിയെ പിടികൂടുന്നതിന് മുമ്പ് തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതികളുടെ രേഖാചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: