Categories: KeralaKottayam

ഉല്ലല സര്‍വീസ് സഹകരണ ബാങ്കിലെ 24.45 കോടി രൂപയുടെ ക്രമക്കേട് മഞ്ഞുമലയുടെ അഗ്രം മാത്രം

Published by

കോട്ടയ: സി.പി.ഐ നിയന്ത്രണത്തിലുള്ള ഉല്ലല സര്‍വീസ് സഹകരണ ബാങ്കില്‍ കണ്ടെത്തിയ 24.45 കോടി രൂപയുടെ ക്രമക്കേട് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് വിലയിരുത്തല്‍. 2012 2017ലെ ക്രമക്കേടുകളാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തിയത്.
2017 മുതല്‍ 2021 വരെ ഉള്ള വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ തട്ടിപ്പുകള്‍ വെളിപ്പെടാനിടയുണ്ട്. 2002ല്‍ സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്ന സെക്രട്ടറിയായിരുന്ന സുനില്‍ ദത്ത് , 2017 മുതല്‍ ബാങ്ക് സെക്രട്ടറിയായിരുന്ന മിഥുന്‍ലാല്‍, ഭരണസമിതി അംഗം ബെന്നി തോമസ് എന്നിവര്‍ക്കെതിരെയാണ് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളത്. ബന്ധുക്കള്‍ വായ്പ എടുത്തത് തന്റെ ഭരണകാലത്ത് അല്ലെന്നും നിലവില്‍ ജീവിച്ചിരിപ്പില്ലാത്ത സുനില്‍ ദത്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും ബന്ധുക്കളുടെ പേരിലുള്ള വായ്പ കുടിശിക തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ബാങ്ക് സെക്രട്ടറി മിഥുന്‍ലാല്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by