കോട്ടയം: കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്്കൂളിന്റെ പരിസരത്തുനിന്ന് ആറു വയസ്സുകാരനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് .05ല്‍ തുടങ്ങുന്ന നമ്പറിലുള്ള വെള്ളക്കാറിലാണ് കുട്ടിയെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് തട്ടിക്കൊണ്ടു പോയതെന്നും വാര്‍ത്ത പരന്നു. ഇതോടെ നാട്ടുകാരും സ്കൂള്‍ അധികൃതരും ആശങ്കയിലായി. നിരന്തരം തട്ടിക്കൊണ്ടു പോകലുകള്‍ നടക്കുന്നകാലമായതിനാല് നാട്ടുകാര്‍ 05ല്‍ തുടങ്ങുന്ന നമ്പരുള്ള വെള്ളക്കാര്‍ തപ്പി അന്വേഷണം തുടങ്ങി. മുഴുവന്‍ ലോക്കല്‍പോലീസും നാലു പാടും പാഞ്ഞു. എന്നാല്‍ വൈകുന്നേരമായപ്പോഴാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയാല്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനുള്ള പരിശീലന പരിപാടിയുടെ ഭാഗമായുള്ള മോക്ക് ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ രാവിലെ തട്ടിക്കൊണ്ടു പോകല്വാര്ത്ത നല്കിയ സോഷ്യല്‍ മീഡിയക്കാര് ഇളിഭ്യരായി. ലോക്കല്‍ പോലീസിലുള്ളവരും യഥാര്‍ത്ഥ തട്ടിക്കൊണ്ടു പോകല്‍ എന്ന നിലയ്ക്കു തന്നെയാണ് അന്വേഷണം നടത്തിയത്. എല്ലായിടവും അരിച്ചുപെറുക്കി ഒടുവില്‍ ഇങ്ങനെ ഒരു സംഭവം ഇല്ലെന്ന് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴാണ് ജില്ലാ പോലീസ് മേധാവി മാത്രമറിഞ്ഞ് നടത്തിയ മോക്ക് ഡ്രില്ലാണെന്ന് ലോക്കല്‍ പോലീസിന് മനസ്സിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: