ഹ്യുസ്റ്റണ്‍: ഏപ്രില്‍ 6 ,7 തീയതികളില്‍ ഹ്യുസ്റ്റണില്‍ ഉള്ള ശ്രീരാമദാസ് മിഷന്റെ ആശ്രമത്തില്‍, ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന
ശതചണ്ഡി മഹായാഗത്തിന്റെ വിളംബരം നടന്നു. ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ഡോ. ശ്രീനാഥ് കാരയാട്ട്, ജയപ്രകാശ് ബാലകൃഷ്ണന് തുടങ്ങിയവര്‍ യാഗത്തിന്റെ പ്രസക്തിയെയും യാഗം നടത്തപ്പെടുന്ന രീതികളെയും കുറിച്ച് സംസാരിച്ചു.
ആപത്തുകള്‍ വരുമ്പോള്‍ ആശ്രയിക്കുന്ന അഭയദായിനിയായ അമ്മയെ പൂജിക്കുന്നതില്‍ ഏറ്റവും ഉത്തമമായ ക്രമമാണ് മഹാചണ്ഡികാ യാഗം.അമേരിക്കയിലും കാനഡയിലും ഉള്ള ആളുകള്‍ മാസങ്ങള്‍ ആയി ദേവീമാഹാത്മ്യം പഠിച്ചു അവര്‍ തന്നെ ആചാര്യസ്ഥാനത്തിരുന്നു ആണ് ഈ യാഗം നടത്തുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന ഈ മഹായാഗത്തോടനുബന്ധിച്ചു മറ്റു പൂജകളും നടത്തും.
ഏപ്രില്‍ 6ന് രാവിലെ 9 മണിക്ക് മഹാലക്ഷ്മി യാഗത്തോടു കൂടി ആരംഭിച്ച് രണ്ട് മണിക്ക് ചണ്ഡികാ പാരായണം, ആറു മണിക്ക് ബലിപൂജ എന്നിവയും ഏപ്രില്‍ 7ന് രാവിലെ 9 മണിക്ക് ചണ്ഡികാ ഹോമം,
രണ്ട് മണിക്ക് കന്യകപൂജ, 2.30ന് വടുക പൂജ, മൂന്നു മണിക്ക് സുവാസിനി പൂജ എന്നിവയോടുകൂടി ഈ മഹായാഗത്തിന് സമാപ്തി കുറിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: