കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്ന് പണം മോഷ്ടിച്ച സിഐടിയു സംസ്ഥാന നേതാവായ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സസ്പെന്ഷന്. ക്ഷേത്ര ഭണ്ഡാരങ്ങള്‍ എണ്ണുന്നതിനിടെ പണം മോഷ്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മയ്യില്‍ വേളം ഗണപതി ക്ഷേത്രം എക്സി. ഓഫീസറായ സിഐടിയു നേതാവ് മോഹനചന്ദ്രനെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തത്.
ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയത് കഴിഞ്ഞ മാസം 22 നാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസി. കമ്മിഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല. ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ മോഹനചന്ദ്രന് പണം പാന്റിന്റെ കീശയിലേക്ക് ഇട്ടുവെന്നാണ് പരാതി. പാരമ്പര്യ ട്രസ്റ്റിയും പണം എണ്ണുന്നതിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചെലവിനുള്ള പണമാണ് എടുത്തതെന്നാണ് എക്സി. ഓഫീസര്‍ മറുപടി നല്‍കിയത്. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കൂടിയാണ് മോഹന ചന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: