പഞ്ചാബില്‍ ആം ആദ്മിയ്ക്ക് തിരിച്ചടി നല്കി ഒരു എംപിയും ഒരു എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മിയുടെ ജലന്ധര്‍ എംപി സുശീല്‍ കുമാര്‍ റിങ്കുവും ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതല്‍ അംഗുരലുമാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.
ബുധനാഴ്ച ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ ഏക എംപിയാണ് ജലന്ധറില്‍ നിന്നുള്ള സുശീല്‍ കുമാര്‍ റിങ്കു. 2023ല്‍ ജലന്ധര്‍ ലോക് സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 58,691 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുശീല്‍കുമാര്‍ റിങ്കു ജയിച്ചത്. ഇത്തവണയും ജലന്ധറില്‍ എംപി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി സുശീല്‍ കുമാര്‍ റിങ്കുവിനെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ബിജെപിയിലേക്കുള്ള നാടകീയമായ മാറ്റം.
2022ല്‍ ആദ്യമായി ജലന്ധര്‍ വെസ്റ്റില്‍ നിന്നും എംഎല്‍എ ആയ വ്യക്തിയാണ് ശീതല്‍ അംഗുരല്‍. വ്യാഴാഴ്ച ഇദ്ദേഹം പഞ്ചാബ് നിയമസഭയില്‍ നിന്നും രാജിവെയ്ക്കും. ഇതോടെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കും.
സുശീല്‍ കുമാര്‍ റിങ്കുവും ശീതല്‍ അംഗുരലും പട്ടികജാതിക്കാരാണ്. പഞ്ചാബിലെ ദൊവാബ മേഖലയില്‍ നിന്നുള്ളവരാണ് ഇരുവരും.
കഴിഞ്ഞ ദിവസം പഞ്ചാബിലെ ലുധിയാനയില്‍ കോണ്‍ഗ്രസ് എംപിയായ രവ്നീത് ബിട്ടുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്റെ മകനാണ് സുശീല്‍ കുമാര്‍ റിങ്കു. 1995ല്‍ നടന്ന ചാവേറാക്രമണത്തില്‍ ചണ്ഡീഗഡില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു ബിയാന്ത് സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: