ആറ്റിങ്ങൽ: മഹാകവി കുമാരനാശാന്റെ ഓര്‍മകൾ ഉറങ്ങുന്ന തോന്നയ്‌ക്കലിലെ സ്മാരകം സന്ദർശിച്ചായിരുന്നു എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ പ്രചാരണം ആരംഭിച്ചത്. മഹാകവിയുടെ പ്രതിമയിൽ സ്ഥാനാര്‍ഥി പുഷ്പഹാരം ചാര്‍ത്തി.
തോന്നയ്‌ക്കൽ എ ജെ കോളേജിൽ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, വിദ്യാർത്ഥികൾ എന്നിവരുമായി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.
തോന്നയ്‌ക്കൽ ഇഐസിഎലിൽ തൊഴിലാളികൾ മുദ്രാവാക്യങ്ങളുമായി വി.മുരളീധരനെ എതിരേറ്റു. യൂണിറ്റ് ഹെഡ് എൻ.മനോജ് പിള്ള, എച്ച്.ആർ മാനേജർ പി.കെ. അനിത, ബിഎംഎസ് യൂണിറ്റ് പ്രസിഡണ്ട് സി.സജിത് കുമാർ, സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവരുമായി ആശയവിനിമയം നടത്തി. തിരുവനന്തപുരം ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ പാലോട് സംഘടിപ്പിച്ച വികസന ചർച്ചയിലും വി. മുരളീധരൻ പങ്കെടുത്തു.
പാലോട് മലയോര റെയിൽ സാധ്യത പരിഗണിക്കുന്നത് യോഗം ചർച്ച ചെയ്തു. മേഖല നേരിടുന്ന വന്യജീവി ആക്രമണവും കാർഷിക പ്രശ്നങ്ങളും വികസന ചർച്ചയുടെ വിഷയങ്ങളായി. കണിയാപുരം, വട്ടപ്പാറ, അരുവിക്കര പദയാത്രകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: