ഉണ്ണിമുകുന്ദന് കലാമണ്ഡലം സത്യഭാമയെ പിന്തുണച്ചു എന്ന രീതിയില്‍ ചിത്രത്തോട് കൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കിലൂടെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കലാമണ്ഡലം സത്യഭാമയുടെയും ഉണ്ണിമുകുന്ദന്റെയും ചിത്രത്തോടെ ഒരു കാര്‍ഡ് പ്രചരിച്ചത്.
സത്യഭാമ ടീച്ചര്‍ ഒറ്റയ്ക്കല്ല എന്ന തലക്കെട്ടോടു കൂടിയാണ് ഉണ്ണി മുകുന്ദന്റെയും കലാമണ്ഡലം സത്യഭാമയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ട് വാര്‍ത്ത പ്രചരിച്ചത്. ഷൂട്ടിംഗ് തിരക്കുകളായതിനാല്‍ വാസ്തവത്തില്‍ ഈ വിവാദത്തില്‍ ഉണ്ണി മുകുന്ദന് പ്രതികരിച്ചിട്ടില്ല.
അഴിമുഖം എന്ന ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റിന്റെ പേരിലാണ് ഈ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്വേഷണത്തില്‍ അഴിമുഖം ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ഇതോടെയാണ് ഇത് മറ്റാരോ ഉണ്ണി മുകുന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പ്രചാരണമാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറെ നാളുകളായി ബിജെപിയുടെ നയങ്ങളോട് ചായ് വ് പ്രകടിപ്പിക്കുന്ന നടന് ഉണ്ണി മുകുന്ദനെതിരെ കേരളത്തില്‍ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് കലാമണ്ഡലം സത്യഭാമയെ ആര്‍എല്‍വി രാമകൃഷ്ണന്റെ വിവാദത്തില്‍ പിന്തുണച്ചു എന്ന രീതിയില്‍ ഈ വ്യാജവാര്‍ത്തയും പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: