കോട്ടയം: വര്‍ഷങ്ങളായി സി.പി.ഐ ഭരിക്കുന്ന വൈക്കം ഉല്ലല സര്‍വീസ് സഹകരണ ബാങ്കിലും ക്രമക്കേടെന്ന് സഹകരണവകുപ്പിന്റെ തന്നെ റിപ്പോര്‍ട്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനധികൃതമായി വായ്പ നല്‍കുക വഴി ഉല്ലല സഹകരണ ബാങ്കില്‍ 24.45 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണം ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വേണ്ടത്ര ഈടു വാങ്ങാതെയും വിപണി വില കണക്കിലെടുക്കാതെയും വന്‍തോതില്‍ വായ്പ നല്‍കിയെന്നാണ് കണ്ടെത്തല്‍. മുന്‍സെക്രട്ടറി, ഇപ്പോഴത്തെ സെക്രട്ടറി, ഭരണസമിതിയംഗം എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളത്. ഇവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കിയ വായ്പയുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
അഴിമതി അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം നടപടി എടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് പ്രസിഡന്റ് ജെ.പി ഷാജി അവകാശപ്പെട്ടു. കുടിശ്ശിക സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ.് 123 പേര് പണമടച്ചു. കുറെ പേര് പലിശ അടച്ച് വായ്പ പുതുക്കിയെന്നും അദ്ദേഹം പറയുന്നു. ഇമ്മാതിരി ക്രമക്കേടുകളമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളും പ്രതിസന്ധി നേരിടുകയാണ്. ഇതിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ഉല്ലല സര്‍വീസ് സഹകരണ ബാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: