കോഴിക്കോട്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജീവനൊടുക്കി സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആത്മഹത്യയിൽ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നാണ് പ്രിയങ്കയുടെ ശബ്ദ സന്ദേശം.
ആത്മഹത്യാ കുറിപ്പിലും ചെക്യാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാമർശമുണ്ട്. കഴിഞ്ഞ ദിവസമാണ് 26-കാരിയായ പ്രിയങ്കയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: