മൂന്നാറെന്നത് സംസ്ഥാനത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. എത്രവട്ടം പോയാലും മതിവരാത്തത്ര പ്രകൃതിഭംഗിയാണ് ഇവിടെക്ക് സഞ്ചാരികളെ കൂടുതൽ അടുപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു രൂപ മുതൽ മുടക്കിൽ മൂന്നാറിൽ താമസിക്കാനുള്ള അവസരമാണ് എത്തിയിരിക്കുന്നത്. ഒരു ദിവസമാണ് മൂന്നാറിലെ റിസോർട്ടിൽ താമസിക്കാൻ അവസരം. ടൂറിസ്റ്റ് ഗൈഡുകളുടെ സംഘടനയായ മൂന്നാർ നൈറ്റ് ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരു രൂപയിൽ മുറികൾ നൽകുന്നത്.
ഇന്നാണ് ഇത്തരത്തിൽ വിനോദസഞ്ചാരികൾക്ക് മുറികൾ ലഭിക്കുക. ടൗണിന് സമീപമുള്ള വിവിധ റിസോർട്ടുകളിലായി 200 മുറികൾ ലഭ്യമാകും. വിനോദസഞ്ചാര വികസനം എന്ന ലക്ഷ്യം വച്ചാണ് നീക്കം. സാധാരണ 1500-മുതൽ 2,000 രൂപ വരെ ഈടാക്കുന്ന മുറികളാണ് ഇത്തരത്തിൽ ഒരു രൂപ നിരക്കിൽ നൽകുന്നത്. മാർച്ച് 27-ന് മാത്രമാകും ഈ ഓഫർ ലഭ്യമാകുക.
ബുക്ക് ചെയ്യുന്നതിലെ മുൻഗണന അനുസരിച്ചാകും മുറികൾ നൽകുക. കൂടുതൽ വിവരങ്ങൾക്ക് 8075161963 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: