Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഗ്യാരണ്ടി: കൂടുതല്‍ മുദ്ര വായ്‌പ ലഭിച്ചത് കേരളത്തില്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 27, 2024, 08:57 am IST
in India

ചെറുകിട സംരംഭകരെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മുദ്ര യോജനയില്‍, ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വായ്‌പകള്‍ അനുവദിച്ചത് കേരളത്തില്‍. നടപ്പ് സാമ്പത്തിക വര്‍ഷം 19.13 ലക്ഷം അപേക്ഷകര്‍ക്കായി 17,319.95 കോടി രൂപയുടെ വായ്‌പയാണ് സംസ്ഥാനത്ത് അനുവദിച്ചത്. ഇതില്‍ 17,179.58 കോടി രൂപ വിതരണം ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.81 ലക്ഷം പേര്‍ക്കായി അനുവദിച്ചത് 15,079 കോടി രൂപയായിരുന്നു.

അധഃസ്ഥിതര്‍ക്കും ദുര്‍ബല സാമ്പത്തിക വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ചെറുകിട വ്യാപാരം തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ഈടുകള്‍ ഒന്നും നല്കാതെ 10 ലക്ഷം രൂപ വരെ വായ്‌പ നല്കുന്ന കേന്ദ്രപദ്ധതിയാണ് ‘പ്രധാനമന്ത്രി മുദ്ര യോജന’.

ബാല, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് മുദ്ര ലോണ്‍ അനുവദിക്കുക. 50,000 രൂപ വരെ ബാല, അഞ്ചു ലക്ഷം രൂപ വരെ കിഷോര്‍, 10 ലക്ഷം വരെ തരുണ്‍ വിഭാഗത്തിലുമാണ് അനുവദിക്കുന്നത്. ഇതില്‍ കിഷോര്‍ വിഭാഗത്തിലാണ് കേരളത്തില്‍ ഏറ്റവുമധികം വായ്‌പ നല്കിയത്. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിഷോര്‍ വിഭാഗത്തില്‍ 8.05 ലക്ഷം അപേക്ഷകര്‍ക്കായി 9,123.70 കോടി രൂപയാണ് അനുവദിച്ചത.് ഇതില്‍ 9,047 കോടി രൂപ ഇതിനകം വിതരണവും ചെയ്തു.

തരുണ്‍ വിഭാഗത്തില്‍ 47,293 അപേക്ഷകളിലായി 4,370.32 കോടി അനുവദിക്കുകയും അതില്‍ 4,320.15 കോടി വിതരണവും ചെയ്തു. ബാല വിഭാഗത്തില്‍ 3,825.93 കോടി രൂപ അനുവദിക്കുകയും 3,812.43 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.

ബാങ്ക്, ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് മുദ്ര ലോണ്‍ ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം മുദ്ര വായ്‌പാതുക അഞ്ചു ലക്ഷം കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാര്‍ച്ച് മധ്യത്തോടെ ദേശീയതലത്തില്‍ 6.3 ലക്ഷം അപേക്ഷകര്‍ക്കായി 4.93 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 4.85 ലക്ഷം കോടിയും വിതരണം ചെയ്തു.

പദ്ധതിക്ക് തുടക്കമിട്ട 2015-16ല്‍ 1.32 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 16-17ല്‍ 1.75 ലക്ഷം കോടി, 17-18ല്‍ 2.46 കോടി, 18-19ല്‍ 3.11 ലക്ഷം കോടി, 19-20ല്‍ 3.29 കോടിയും വിതരണം ചെയ്തു. 20-21ല്‍ 3.1 ലക്ഷം കോടി 21-22ല്‍ 3.31 ലക്ഷം കോടി, 22-23ല്‍ 4.56 ലക്ഷം കോടി രൂപ എന്നിങ്ങനെയായിരുന്നു വായ്‌പാ വിതരണം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെറുകിട വ്യാപാരം തുടങ്ങാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ച നേടാനും ഈ പദ്ധതി സഹായകമാണ്. 18 വയസ് തികഞ്ഞവര്‍ക്ക് ഓണ്‍ലൈനായോ നേരിട്ടോ മുദ്ര വായ്‌പയ്‌ക്ക് അപേക്ഷിക്കാം. പുതിയ യൂണിറ്റുകള്‍ തുടങ്ങാനോ ഉള്ളവ വിപുലീകരിക്കാനോ വായ്‌പ പ്രയോജനപ്പെടുത്താം. 65 കഴിഞ്ഞാല്‍ വായ്‌പ ലഭിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന മുറയ്‌ക്ക് അപേക്ഷകര്‍ക്ക് മുദ്ര കാര്‍ഡ് ലഭിക്കും. എടിഎം കാര്‍ഡ് പോലെ മുദ്ര വായ്‌പാത്തുകയില്‍ നിന്ന് ആവശ്യാനുസരണം പലപ്പോഴായി പണം പിന്‍വലിക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

സാധാരണ ബാങ്ക് പലിശയില്‍ നിന്നും അല്‍പം ഇളവോടെയാണ് മുദ്ര ലോണ്‍ ലഭിക്കുക. ദേശസാല്‍ക്കൃത ബാങ്കുകള്‍ 9.75% ആണ് പലിശ ഈടാക്കുന്നത്. 50,000 രുപ മുദ്ര വായ്‌പ എടുക്കുന്ന ആള്‍ മൂന്ന് വര്‍ഷം കൊണ്ട് പലിശ ഉള്‍പ്പെടെ 57,870 രൂപ തിരിച്ചടക്കണം. അഞ്ചു ലക്ഷം രൂപ എടുത്താല്‍ അഞ്ചു വര്‍ഷം കൊണ്ട് 6,33,727 രൂപയും 10 ലക്ഷം എടുത്താല്‍ അഞ്ചു വര്‍ഷം കൊണ്ട് 12,67,455 രൂപയും ആണ് തിരിച്ചടയ്‌ക്കേണ്ടത്. 2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജനക്ക് സാധാരണക്കാരില്‍ നിന്നു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Tags: keralaModi's guaranteeNarendra Modi GovernmentModiyude GuaranteeMudra loans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.