എല്‍. മുരുഗന്‍ നയിച്ച വേല്‍ യാത്രയ്‌ക്ക് പിന്നാലെ പാര്‍ട്ടിയുടെ ചെങ്കോലേന്തി അണ്ണാമലൈ മുന്നില്‍ നടന്ന എന്‍ മണ്‍ എന്‍ മക്കള്‍ യാത്രയിലൂടെ തമിഴകം താമരപ്പാടമാകാന്‍ ഒരുങ്ങുന്നു. മാറ്റത്തിന്റെ കാഹളമാണ് എവിടെയും. വലിയ രണ്ട് ദ്രാവിഡ കക്ഷികള്‍, അവരുടെ ആരാധനാ പാത്രങ്ങളായ കരുണാനിധിയുടെയും ജയലളിതയുടെയും അഭാവത്തില്‍ പോ
രിനിറങ്ങുന്നു.
കളത്തില്‍ മൂന്നാണ് മുന്നണികള്‍. ഡിഎംകെ നയിക്കുന്ന ഇന്‍ഡി സഖ്യവും ബിജെപി നയിക്കുന്ന എന്‍ഡിഎയും പിന്നെ എഐഎഡിഎംകെ സഖ്യവും. ഇന്‍ഡിയില്‍ ഡിഎംകെയെ കൂടാതെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തിരുമാളവന്റെ വിസികെ തുടങ്ങിയവര്‍. എന്‍ഡിഎയില്‍ ബിജെപി, അന്‍പുമണി രാംദാസിന്റെ പാട്ടാളി മക്കള്‍ കക്ഷി (പിഎംകെ), മുന്‍ മുഖ്യമന്ത്രി ഒ. പനിനീര്‍ സെല്‍വം നേതൃത്വം നല്‍കുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക സംരക്ഷണ സമിതി, ടിടിവി ദിനകരന്റെ അമ്മാമക്കള്‍ മുന്നേറ്റ കഴകം (എഎംകെ) ടി.ആര്‍. പാരിവേന്തന്‍ നേതൃത്വം നല്‍കുന്ന ഐജെകെ, ജോണ്‍ പാണ്ടിയന്‍ നേതൃത്വം നല്‍കുന്ന തമിഴക മക്കള്‍ മുന്നേറ്റ കഴകം, എ.സി. ഷണ്മുഖം നേതൃത്വം നല്‍കുന്ന പുതിയ നീതി പാര്‍ട്ടി. കൂടാതെ നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തിരിക്കുന്നു. എടപ്പാടി പളനി സ്വാമിയുടെ സഖ്യത്തില്‍ അടുത്തകാലത്ത് അന്തരിച്ച വിജയകാന്തിന്റെ ഡിഎംഡികെ, പുതിയ തമിഴകം പാര്‍ട്ടി എന്നിവര്‍.
കൂടുതല്‍ പാര്‍ട്ടികളുടെ സ്വീകാര്യത ആര്‍ജിക്കാന്‍ ഇക്കുറി അണ്ണാമലൈയുടെ പ്രഭാവത്തിന് കഴിഞ്ഞത് എന്‍ഡിഎയ്‌ക്ക് കരുത്ത് കൂട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനങ്ങള്‍ ഉണ്ടാക്കിയ തരംഗം തമിഴകത്തെ ഇളക്കി മറിച്ചു കഴിഞ്ഞു. രണ്ടര മാസത്തിനിടയില്‍ അഞ്ചു തവണയാണ് അദ്ദേഹം തമിഴ്‌നാട്ടിലെത്തിയത്. തമിഴ് യുവത്വത്തിന്റെ ആവേശമായി മാറിക്കഴിഞ്ഞ അണ്ണാമലൈ അടക്കം പ്രമുഖരെ മത്സരത്തിനിറക്കിയ ബിജെപി നേതൃത്വം ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു. അണ്ണാമലൈയുടെ സാന്നിധ്യം കോയമ്പത്തൂരിനെ സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ മത്സരം നടക്കുന്ന മണ്ഡലമാക്കി മാറ്റിയിരിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി ഡിഎംകെയുടെ ഗണപതി രാജ്കുമാറാണ്.
മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് സൗത്ത് ചെന്നൈ പിടിക്കാനിറങ്ങിയ തമിഴിസെ സൗന്ദര്‍രാജന്‍ ആണ്. എതിരാളിയും ഒരു തമിഴിസൈയാണ്. ഡിഎംകെയുടെ തമിഴിസൈ തങ്കപാണ്ഡ്യന്‍.
ചെന്നൈ സെന്ററില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി വിനോദ് പി.സെല്‍വത്തിന് നേരിടേണ്ടത് സാക്ഷാല്‍ ദയാനിധിമാരനെയാണ്.
കേന്ദ്രമന്ത്രി എല്‍. മുരുഗനാണ് ബിജെപിയുടെ മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. നീലഗിരിയിലാണ് മുരുഗന്‍ മത്സരിക്കുന്നത്. തിരുനെല്‍വേലിയില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍, കന്യാകുമാരിയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വിരുതു നഗറില്‍ മത്സരിക്കുന്ന നടി രാധിക ശരത് കുമാര്‍, മധുരയിലെ സ്ഥാനാര്‍ത്ഥി ബിജെപി ജനറല്‍ സെക്രട്ടറി പ്രൊഫ. ശ്രീനിവാസന്‍… എന്‍ഡിഎ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വയ്‌ക്കാത്ത മണ്ഡലങ്ങളാണിവ. ഏപ്രില്‍ 19നാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക