കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ റെഗുലര്‍ പ്രോഗ്രാമില്‍ യു.ജി. സി അംഗീകരിച്ച ഓണ്‍ലൈന്‍ എം.ബി.എയുടെ ആദ്യ ബാച്ചില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 ആണ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് അല്ലെങ്കില്‍ സര്‍വകലാശാല അംഗീകരിക്കുന്ന മറ്റ് സര്‍വകലാശാലകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ അമ്പതു ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ ബിരുദ പരീക്ഷ ജയിച്ചാല്‍ മതിയാകും. പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാവില്ല. ഒരു വര്‍ഷത്തെ പഠനകാലത്ത ് ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ എത്തേണ്ടതില്ല. ഹ്യൂമന്‍ റിസോഴ്സ് മാനേജ് മെന്റ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് എന്നീ ഐച്ഛിക
വിഷയങ്ങളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. വിദ്യാര്‍ഥികളുടെ താത്പര്യമനു
സരിച്ച് പഠിക്കാന്‍ കഴിയുന്ന പ്രോഗ്രാമിന് പ്രായപരിധിയില്ല. ജോലിക്കൊപ്പം പഠനം
തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമുണ്ട്. സംസ്ഥാനത്ത് റെഗുലര്‍ പ്രോഗ്രാമിനു തുല്യമായ ഓണ്‍ലൈന്‍ പി.ജിക്ക് അനുമതി ലഭിച്ചിട്ടുള്ളത് എം.ജി. സര്‍വകലാശാലയ്ക്കു
മാത്രമാണ്. ഓണ്‍ലൈന്‍ എം.ബി.എ കോഴ്സിന് എ.ഐ. സി.ടി.ഇയുടെ അനുമതിയുണ്ട്.
വിശദ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.mgu.ac.in എന്ന
ലിങ്ക് പരിശോധിക്കാം. ഫോണ്‍ 04812733293, 8547992325.
പ്രതികരിക്കാൻ ഇവിടെ എഴുതുക: