Categories: KeralaKannur

ആറളം പാലത്തിനു സമീപം ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകള്‍

പുഴയ്ക്കു കുറുകെ സ്ഥാപിച്ച സൗരോര്‍ജ വേലിയും കടന്നാണ് ആനകള്‍ ജനവാസ മേഖലയില്‍ എത്തിയത്

Published by

കണ്ണൂര്‍ : ആറളം പാലത്തിനു സമീപം ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകള്‍ എത്തി. ഒരു വര്‍ഷത്തിനുശേഷമാണ് ഇവിടെ ആനകള്‍ എത്തുന്നത്.

മലയോര ഹൈവേ കടന്നുപോകുന്ന പാലത്തിനടുത്ത് പുഴയിലെ തുരുത്തിലാണ് ഫാമില്‍ നിന്ന് ഇറങ്ങിയ രണ്ട് ആനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്.പൂതക്കുണ്ട്, ആറളം, കാപ്പുംകടവ്, കൂടലാട്, പറമ്പത്തെക്കണ്ടി തുടങ്ങിയ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

-->

തുടര്‍ന്ന് ആനകളെ തുരത്താനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചു.പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കയറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്.

പുഴയ്‌ക്കു കുറുകെ സ്ഥാപിച്ച സൗരോര്‍ജ വേലിയും കടന്നാണ് ആനകള്‍ ജനവാസ മേഖലയില്‍ എത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by