കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പദ്ധതിയുടെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഐക്കണുകളായി പ്രമുഖ നിയമജ്ഞന് റിട്ട.ജസ്റ്റീസ് കെ.ടി തോമസ്, കമാന്‍ഡര്‍ അഭിലാഷ് ടോമി, മോഡല്‍ ശ്രുതി സിത്താര, ഗായിക വിജയലക്ഷ്മി, നടി മമിത ബൈജു തുടങ്ങിയവരെ നിശ്ചയിച്ചു.
മുന്‍ സുപ്രീംകോടതി ജഡ്ജിയും പൗരപ്രമുഖനുമാണ് ജസ്റ്റിസ് കെ.ടി. തോമസ് . ഒറ്റയ്ക്ക് കടലിലൂടെ പായ് വഞ്ചിയില്‍ ലോകം ചുറ്റിയ നാവികനാണ് അഭിലാഷ് ടോമി, മിസ്സ് ട്രാന്‍സ് ഗ്ലോബല്‍ വിജയിയും മോഡലും നടിയുമാണ് ശ്രുതി സിത്താര. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര പിന്നണി ഗായികയും ചലച്ചിത്ര അവാര്‍ഡ് ജേതാവുമാണ് വിജയലക്ഷ്മി . പ്രേമലു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മമിത ബൈജു
വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിപാടിയാണ് SVEEP എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം. ജില്ലകള്‍ തോറും പൗര പ്രമുഖരെ ഐക്കണുകളായി നിശ്ചയിക്കാറുണ്ട്. വോട്ട് പാഴാക്കരുതെന്ന സന്ദേശമാണ് ഇവരിലൂടെ ഇലക്ഷന് കമ്മിഷന് പൊതുജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നത്. നടന് ടൊവിനോ തോമസാണ് സംസ്ഥാന ഇലക്ഷന് കമ്മിഷന്റെ സ്വീപ് അംബാസിഡര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: