ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖർ. കഴിഞ്ഞ ദിവസത്തെ പാർട്ടി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ശിരോമണി അകാലിദളും ബിജെപിയും പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സഖ്യം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്കിടെയാണ് പ്രഖ്യാപനം.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിന് പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: