Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുഭവങ്ങളുടെ കരുത്തില്‍ ആലത്തൂരില്‍…

25 വര്‍ഷത്തെ സേവനത്തിന് ശേഷം ഗവ.വിക്ടോറിയ കോളേജില്‍ നിന്നും വിരമിക്കുമ്പോള്‍ ഒരു പ്രിന്‍സിപ്പല്‍ അതിലുപരി അധ്യാപികയെന്ന നിലയിലും പ്രതീക്ഷിച്ചത് ജീവിതത്തില്‍ ഓര്‍ത്തുവയ്‌ക്കാന്‍ പറ്റുന്നൊരു യാത്രയയപ്പായിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ ഒരിക്കലും ഒരാളും ആഗ്രഹിക്കാത്ത യാത്രയയപ്പ്.

സിജ പി.എസ് by സിജ പി.എസ്
Mar 26, 2024, 11:30 am IST
in Kerala

പാലക്കാട്: ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ കരുത്തുറ്റ വനിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കി എന്‍ഡിഎ. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പലും സേവാഭാരതി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ഒഡീഷ മിനറല്‍സ് ഡെവലപ്പ്മെന്റ് കമ്പനി സ്വതന്ത്ര ഡയറക്ടറുമായ ഡോ. ടി.എന്‍. സരസുവാണ് ആലത്തൂര്‍ ലോകസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഗവ.വിക്ടോറിയ കോളേജില്‍ നിന്നും വിരമിക്കുമ്പോള്‍ ഒരു പ്രിന്‍സിപ്പല്‍ അതിലുപരി അധ്യാപികയെന്ന നിലയിലും പ്രതീക്ഷിച്ചത് ജീവിതത്തില്‍ ഓര്‍ത്തുവയ്‌ക്കാന്‍ പറ്റുന്നൊരു യാത്രയയപ്പായിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ ഒരിക്കലും ഒരാളും ആഗ്രഹിക്കാത്ത യാത്രയയപ്പ്.

സ്വന്തം കുഴിമാടം. അതും തന്റെ ശിഷ്യന്മാര്‍തന്നെ നിര്‍മിച്ചതുകണ്ട് ചങ്കുപൊട്ടിയാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള, നിരവധി പ്രമുഖരെ വാര്‍ത്തെടുത്ത വിക്ടോറിയയില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്. അതിന് കൂട്ടുനിന്നതാവട്ടെ, ഇടതു അധ്യാപക സംഘടനാപ്രതിനിധികളായ സ്വന്തം സഹപ്രവര്‍ത്തകരും. അധ്യാപനം ജീവിതവും ജീവനുമാക്കുന്നതിന് മുമ്പ് ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞുതന്നെയാണ് വളര്‍ന്നത്. ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഈ നിലയിലെത്തിച്ചത്.

തിരുവല്ല വെണ്ണിക്കുളം നാരായണന്റെയും കുട്ടിയുടെയും ആറു പെണ്‍മക്കളില്‍ പഠിക്കുവാന്‍ മിടുക്കിയായിരുന്നു അവര്‍. കോഴഞ്ചേരി സെന്റ്. തോമസ് കോളേജില്‍ നിന്ന് പിജിയും കൊച്ചി കുസാറ്റില്‍ നിന്ന് പിഎച്ച്ഡിയും നേടിയ സരസുവിന്റെ സ്വപ്‌നം അധ്യാപികയാവുക എന്നതായിരുന്നു. ആ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു. 1987ല്‍ വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപികയായിട്ടായിരുന്നു നിയമനം. 22 വര്‍ഷം കോളേജിലെ എന്‍സിസി ഓഫീസറായിരുന്നു. ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയുടെ പിന്തുണയോടെയാണ് ഗവ. വിക്ടോറിയ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിരുന്നത്. സംഘടനാപ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കി കുട്ടികളെ ഗുണ്ടകളാക്കുകയാണ് സംഘടന ചെയ്തത്. ഇതിനെ ചോദ്യം ചെയ്തതോടെയാണ് അവരുടെ കണ്ണിലെ കരടായത്.

താന്‍ വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായി വരാതിരിക്കാന്‍ എകെജിസിടിഎ ശ്രമിച്ചിരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ ടീച്ചറുടെ മികവ് മനസിലാക്കിയ അധികൃതര്‍ സംഘടനയുടെ ആവശ്യം തള്ളുകയായിരുന്നു. അധ്യാപകര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നത് നിര്‍ത്തലാക്കി പഞ്ചിങ് സംവിധാനമാക്കി. ഇത് സംഘടനയ്‌ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സമൂഹമാധ്യമങ്ങളിലൂടെ ടീച്ചര്‍ക്കെതിരെ അപവാദം പരത്തി. പലതരത്തില്‍ സരസുവിനെ ദ്രോഹിക്കുവാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടക്കാതെ വന്നതോടെ ശത്രുത വര്‍ധിച്ചു.

ഇരുപത്തഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം 2016 മാര്‍ച്ച് 31ന് വിരമിക്കുന്ന ദിവസമാണ് അവര്‍ സ്വന്തം കുഴിമാടം കാമ്പസിനകത്ത് കണ്ടത്. ഭര്‍ത്താവുമൊത്ത് രാവിലെ കാറില്‍ കോളേജിലെത്തിയതായിരുന്നു. ഗേറ്റിനടുത്ത് ഒരു കുഴിമാടവും റീത്തും പ്ലക്കാര്‍ഡില്‍ 26 വര്‍ഷത്തെ പഴമ്പുരാണം അവസാനിപ്പിക്കുക എന്നെഴുതിവച്ചിരിക്കുന്നതും കണ്ടു. ഒരു വിദ്യാര്‍ഥിയോട് ചോദിച്ചപ്പോള്‍ അത് ടീച്ചറുടെ കുഴിമാടമാണെന്നാണ് പറഞ്ഞത്. അതുകേട്ടതും വല്ലാത്തൊരു മാനസികാവസ്ഥയായി. ഓഫീസിലെത്തി പോലീസിനെ വിളിച്ചു. പോലീസെത്തുമ്പോഴേക്കും പ്രിയപ്പെട്ട ടീച്ചറുടെ ശവക്കല്ലറ കണ്ടുനില്‍ക്കുവാന്‍ കഴിയാതിരുന്ന മറ്റു വിദ്യാര്‍ഥികള്‍ അത് തകര്‍ത്തുകളഞ്ഞു.

ജീവിതത്തില്‍ ആദ്യമായി തകര്‍ന്നുപോയ നിമിഷമായിരുന്നു അതെന്ന് ടീച്ചര്‍ ഇന്നും ഓര്‍ക്കുന്നു. എന്നിലെ അധ്യാപികയ്‌ക്ക് ജന്മം നല്‍കിയത് ഇവിടെയാണ്. അവിടെത്തന്നെ സംസ്‌കാരവും അവര്‍ നടത്തി. ഇത്രയും നല്ലൊരു യാത്രയയപ്പ് ആര്‍ക്കും കിട്ടിക്കാണില്ലെന്ന് അവരിപ്പോഴും പറയുന്നു. 2016ല്‍ വിരമിച്ചതിനുശേഷം കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പള്ളിക്കു സമീപമാണ് താമസം. ഭര്‍ത്താവ് അജയകുമാര്‍ കൊടുങ്ങല്ലൂരില്‍ ബിസിനസ് നടത്തുന്നു.

Tags: alathurLoksabha Election 2024Dr TN Sarasu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി

Kerala

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

Kerala

ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ പൊലിസ് കേസ്

Kerala

പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ് ഐക്ക് 2 മാസം തടവ്, ശിക്ഷ മരവിപ്പിച്ചു

Kerala

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർത്ഥികള്‍ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.