സിംഗപ്പൂർ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സിംഗപ്പൂർ സന്ദർശനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം. മാർച്ച് 23 മുതൽ 25 വരെ സിംഗപ്പൂരിലെത്തിയ ജയശങ്കർ സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്, ഉപപ്രധാനമന്ത്രി, ധനമന്ത്രി ലോറൻസ് വോങ് എന്നിവരെ സന്ദർശിച്ചു.
സിംഗപ്പൂരിലെ ഉന്നത നേതൃത്വവുമായുള്ള കൂടിക്കാഴ്ചകളും സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്താനും ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും അവസരമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഫിൻടെക്, ഡിജിറ്റലൈസേഷൻ, ഹരിത സമ്പദ്‌വ്യവസ്ഥ, നൈപുണ്യ വികസനം, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളിൽ ആഴത്തിലുള്ള ഇടപഴകലിനെ കുറിച്ച് അവർ സംവദിച്ചു. ചർച്ചയുടെ വിശദാംശങ്ങളും ആശയങ്ങളും പരസ്പരം കൈമാറിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: