കൊച്ചി: വന്‍ തുക വാഗ്ദാനം നല്കി തട്ടിപ്പു സംഘങ്ങള്‍ ബാങ്ക് അക്കൗണ്ട് വാങ്ങുന്നതിനെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പോലീസ്. ഇതിനായി എല്ലാ പോലീസ് ജില്ലയിലും വൊളന്റിയര്‍മാരെ നിയമിച്ചു തുടങ്ങിയെന്നു പോലീസ് അറിയിച്ചു. എറണാകുളം റൂറല്‍ ജില്ലയില്‍ മാത്രം 380 സൈബര്‍ വൊളന്റിയര്‍മാരെ തിരഞ്ഞെടുത്തതായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ജന്മഭൂമിയോട് പറഞ്ഞു.
പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയാകാതിരിക്കുകയാണ് ലക്ഷ്യം. അറിയാത്ത നമ്പറുകളില്‍ നിന്ന് അക്കൗണ്ട് വിവരങ്ങളോ മറ്റോ ആവശ്യപ്പെട്ട് കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ക്രൈം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പോലീസിന്റെ അറിയിപ്പ്. സൈബര്‍ വൊളന്റിയര്‍മാര്‍ പൊതുജനങ്ങള്‍ക്ക് ക്ലാസുകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പോസ്റ്റര്‍ പ്രചരണവും നടത്തും. തട്ടിപ്പു സംഘങ്ങള്‍ സംസ്ഥാനത്ത് വന്‍ തുക നല്കി ബാങ്ക് അക്കൗണ്ടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്നുണ്ടെന്ന വിവരമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ടെക്കികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും താത്പര്യമുള്ള പൊതുജനങ്ങള്‍ക്കും വൊളന്റിയര്മാരാകാം. ഇവര്‍ക്കു പോലീസ് പരിശീലനം നല്‍കും. അക്കൗണ്ട് വിറ്റ് തട്ടിപ്പിനിരയാകരുത് എന്നഭ്യര്ഥിച്ചുകൊണ്ടുള്ള പോസ്റ്റര്‍ എറണാകുളം റൂറല്‍ പോലീസ് പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: