ഹിമാചല്‍പ്രദേശിലെ മണ്ഡി ലോക് സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടി കങ്കണ റണാവത്തിന്റെ ലൈംഗികച്ചുവയുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് എന്താണ് മണ്ഡിയില്‍ നടക്കുന്നതെന്ന് പറഞ്ഞ് തരാമോ എന്ന ചോദിക്കുന്ന കോണ്‍ഗ്രസിന്റെ വക്താവ് സുപ്രിയ ഷ്രിനാട്ടെയ്ക്ക് കണക്കിന് കൊടുത്ത് റണാവത്ത്.
Dear Supriya ji
In the last 20 years of my career as an artist I have played all kinds of women. From a naive girl in Queen to a seductive spy in Dhaakad, from a goddess in Manikarnika to a demon in Chandramukhi, from a prostitute in Rajjo to a revolutionary leader in Thalaivii.… pic.twitter.com/GJbhJTQAzW— Kangana Ranaut (@KanganaTeam) March 25, 2024
ഏത് തൊഴിലെടുത്താലും എല്ലാ സ്ത്രീകള്‍ക്കും അവരവരുടേതായ അന്തസ്സുണ്ടെന്നായിരുന്നു നടി കങ്കണാ റണാവത്ത് മറുപടി നല്‍കിയത്. സുപ്രിയ ഷ്രിനാട്ടെയുടെ വിലകുറഞ്ഞ അധിക്ഷേപവും അതിനുള്ള നടി കങ്കണയുടെ അന്തസ്സോടെയുള്ള മറുപടിയും സമൂഹമാധ്യമം ഏറ്റെടുത്തു കഴിഞ്ഞു.
ഇതാണ് കങ്കണ സുപ്രിയ ഷ്രിനാട്ടെയ്ക്ക് സമൂഹമാധ്യമത്തിലൂടെ നല്കിയ മറുപടി: ” കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ എല്ലാ തരം സ്ത്രീകഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ക്വീന്‍ എന്ന സിനിമയിലെ നിഷ്കളങ്കയായ പെണ്‍കുട്ടിയുടെ റോള്‍ മുതല്‍ ധകഡ് എന്ന സിനിമയിലെ ലൈംഗികമായി ആളുകളെ ആകര്‍ഷിച്ച് ചാരപ്രവൃത്തി ചെയ്യുന്ന സ്ത്രീയെ വരെ അവതരിപ്പിച്ചു. മണികര്‍ണ്ണികയില്‍ ദേവതെ അവതരിപ്പിച്ചെങ്കില്‍ ചന്ദ്രമുഖിയില്‍ യക്ഷിയെ അവതരിപ്പിച്ചു. റജ്ജോ എന്ന സിനിമയില്‍ ലൈംഗികത്തൊഴിലാളിയായി വേഷമിട്ടപ്പോള്‍ തലൈവിയി്ല് വിപ്ലവകാരിയായ നേതാവായി. നമ്മള് നമ്മുടെ പെണ്‍കുട്ടികളെ മുന്‍വിധികളുടെ തടവില്‍ നിന്നും മോചിപ്പിക്കണം. ശരീരത്തിലെ ഭാഗങ്ങളെക്കുറിച്ചുള്ള അനാവശ്യ ആകാംക്ഷകള്ക്കപ്പുറം നമ്മള് ഉണരണം. ലൈംഗികത്തൊഴിലാളികളുടെ വെല്ലുവിളിയുള്ള ജീവിതങ്ങളെയും സാഹചര്യങ്ങളെയും അധിക്ഷേപിക്കുന്നതില്‍ നിന്നും നമ്മള് ഒഴിഞ്ഞു നില്‍ക്കണം. ഓരോ സ്ത്രീയും അവരവരുടേതായ അന്തസ്സ് അര്‍ഹിക്കുന്നു.”
ഈ തകര്‍പ്പന്‍ മറുപടിയ്ക്ക് മുന്പില് മൗനം ഭജിക്കുകയാണ് സുപ്രിയ ഷ്രിനാട്ടെ. മാത്രമല്ല, വിലകുറഞ്ഞ കമന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ സുപ്രിയ ഷ്രിനാട്ടെയ്ക്കെതിരെ നിരവധി പേര് അധിക്ഷേപങ്ങളും ചൊരിയുകയാണിപ്പോള്‍.
പോസ്റ്റ് തന്റേതല്ലെന്ന് സുപ്രീയ ഷ്രിനാട്ടെ
കങ്കണ റണാവത്തിന്റെ ലൈംഗികച്ചുവയോടെയുള്ള പോസ്റ്റ് താനല്ല പങ്കുവെച്ചതെന്ന് സുപ്രിയ ഷ്രിനാട്ടെ. മറ്റാരോ തന്റെ അക്കൗണ്ടില്‍ കയറി പോസ്റ്റ് ചെയ്തതാണെന്നും താന്‍ സ്ത്രീത്വത്തെ അപമാനിക്കാറില്ലെന്നും സുപ്രിയ ഷ്രിനാട്ടെ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: