കോട്ടയം: ഒരിക്കല്‍ കൂടി ചോദിക്കാം. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് എന്തുപറ്റി? രണ്ടാഴ്ചമുമ്പ് പ്ലസ് വണ്‍ മാത്തമാറ്റിക്സ് ചോദ്യപേപ്പര്‍ കടിച്ചാല്‍ പൊട്ടാത്തതായി മാറ്റി കുട്ടികളെ ഞെട്ടിച്ചവരുടേയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ആകെയുള്ള 50 മാര്‍ക്കില്‍ 20 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ സിലബസിന് പുറത്തു നിന്ന് ചോദിച്ചവരുടേയും ഗണത്തില്‍ പെട്ടവര്‍ പക്ഷെ അറബിക് വിദ്യാത്ഥികളോട് വല്ലാത്ത ഔദാര്യമാണ് കാണിച്ചത്. പ്ലസ് ടു അറബിക് പരീക്ഷയ്ക്കുപയോഗിച്ച ചോദ്യപേപ്പര്‍ കഴിഞ്ഞ ജൂണില്‍ നടന്ന സേ പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തി വെച്ചതാണെന്നാണ് പുതിയ ആരോപണം.അറബി മുന്‍ഷിസ് അസോസിയേഷന് തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ പകര്‍ത്തി വെച്ച് എളുപ്പപ്പണിയെടുത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഈ കാര്യത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് സംഘടനാ സെക്രട്ടറി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: