ആറ്റിങ്ങല്‍: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട വിദ്യാര്‍ഥികളെ തിരിച്ചെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉന്നതരുടെ ഇടപെടൽ വഴിയാണ് പുതിയ തീരുമാനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആന്‍റി റാഗിങ് കമ്മിറ്റിയുടെ ശുപാർശയോ നിയമോപദേശമോ ഇല്ലാതെയാണ് നീക്കം. എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാൻ വൈസ് ചാൻസലറിന് മുകളിൽ മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ സമ്മർദ്ദം ഉണ്ടായി. എന്താണ് നടന്നത് എന്നതിൽ വിശദമായ അന്വേഷണം വേണം. വകുപ്പുമന്ത്രി കാര്യങ്ങൾ വിശദീകരിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.
സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി കിട്ടാൻ ഭാരതീയ ജനതാ പാർട്ടി ഒപ്പമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: