തിരുവനന്തപുരം: ക്രൂരമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെയും സാമൂഹ്യ മാധ്യങ്ങളിലൂടെ വലിച്ചിഴച്ച് സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി
ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ അല്ല അഭിമുഖം നല്‍കിയത്.ഫേസ്ബുക്കിലൂടെയാണ് കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം.
ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്കി.ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
രാമകൃഷ്ണന്റെ നിറത്തെ പരിഹസിച്ച് അഭിമുഖം നല്കിയ കലാമണ്ഡലം സത്യഭാമ പുലിവാല് പിടിച്ചിരുന്നു. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി മല്കുമെന്ന് ആര് എല്‍ വി രാമകൃഷ്ണര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: