റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർബിഐ റിക്രൂട്ട്മെന്റ് 2024-ന്റെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അലോപ്പതിയിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള എംബിബിഎസ് ബിരുദമാണ് യോഗ്യത.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ മൂന്ന് വർഷത്തേക്കാകും നിയമിക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ അഞ്ചിന് മുമ്പ് ആവശ്യമായ രേഖകൾ ഉൾപ്പെടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മണിക്കൂറിന് 1,000 രൂപയായിരിക്കും ശമ്പളം. കൂടാതെ ട്രാൻസ്പോർട്ട് ചിലവിനായി പ്രതിമാസം 1,000 രൂപ അധികം അനുവദിക്കും. ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷകന് ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ മെഡിക്കൽ പ്രാക്ടീഷണറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: