Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേതാവിനെ കണ്ടെത്താനാകാതെ ആപ്പ്; നേതൃത്വം രണ്ടുതട്ടില്‍

പി.ഷിമിത്ത് by പി.ഷിമിത്ത്
Mar 25, 2024, 08:40 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തതോടെ പാര്‍ട്ടി നേതൃത്വം രണ്ടു തട്ടില്‍. അറസ്റ്റിനെതിരെ ദല്‍ഹിയില്‍ പോലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനായിട്ടില്ലെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

രാജ്യവ്യാപക പ്രതിഷേധത്തിനാണ് ആപ്പ് ആഹ്വാനം ചെയ്തിരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഹോളി ആഘോഷിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ദല്‍ഹി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സോംനാഥ് ഭാരതി ഹോളി ആഘോഷത്തില്‍ പങ്കെടുത്തത് പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചു. സോംനാഥ് ഭാരതിയുടെ ഹോളി ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. കണ്‍വീനര്‍ കൂടിയായ കേജ്രിവാളിന്റെ അഭാവത്തില്‍ ആപ്പ് രാഷ്‌ട്രീയ കാര്യസമിതിയാണ് പാര്‍ട്ടിയുമായ ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നത്.

കേജ്രിവാളിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും ചര്‍ച്ചയാവുകയാണ്. മദ്യനയഅഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രി വാളിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജെപിയോട് മത്സരിക്കുകയും ചെയ്തത് കോണ്‍ഗ്രസാണ്. എന്നാല്‍ കേജ്രിവാളിന്റെ അറസ്റ്റുണ്ടായപ്പോള്‍ അത് രാഷ്‌ട്രീയനേട്ടമായി അവതരിപ്പിക്കാന്‍ കഴിയാത്ത വിഷമാവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കേജ്രിവാളിനെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പഴയ പ്രസ്താവനകളും വീഡിയോകളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അറസ്റ്റിനെതിരെ ഇന്‍ഡി സഖ്യത്തിന്റെ നേതൃത്വത്തില്‍ ദല്‍ഹി രാം ലീല മൈതാനത്ത് ഈ മാസം 31ന് മഹാറാലി നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും സഖ്യത്തിന്റെ പ്രമുഖനേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആപ് നേതാക്കളും ദല്‍ഹി മന്ത്രിമാരുമായ ഗോപാല്‍ റായ്, അതിഷി, സൗരഭ് ഭരദ്വാജ്, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അരവീന്ദര്‍ സിങ് ലവ്ലി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജീവ് കുന്‍വര്‍ എന്നിവരാണ് ഇന്‍ഡി സഖ്യത്തിന്റെ പേരില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്ത അരവിന്ദ് കേജ്രിവാളിനെ ഈ മാസം 28 വരെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇഡി സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ അന്വേഷണത്തോട് കേജ്രിവാള്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. രാജിവെക്കാതെ ജയിലിലിരുന്ന് ഭരിക്കുമെന്നാണ് ആപ്പ് നേതൃത്വം പറയുന്നതെങ്കിലും രാഷ്‌ട്രീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണ് ഈ തീരുമാനമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. രാജി ആവശ്യപ്പെട്ട് ബിജെപി സമരരംഗത്താണ്.

Tags: AppAam Aadmi Partyaravind kejariwalApp Leadership
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Thiruvananthapuram

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Travel

റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി മാറുന്നു റെയില്‍ വണ്‍ ആപ്പ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.