സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മ്മാണ വ്യവസായ മേഖലയില്‍ ആഗോളതരത്തിലുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. രാജ്യാന്തര കമ്പനികള്‍ ഉള്‍പ്പെടെ 2100 കോടി ഡോളറിന്റെ നിക്ഷേപ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇസ്രയേലിലെ ടവര്‍ സെമി ലിമിറ്റഡ് ഗുജറാത്തില്‍ 900 കോടി ഡോളര്‍ നിക്ഷേപിച്ച് പുതിയ ചിപ്പ് നിര്‍മ്മാണ പ്ലാന്റ് തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെ തന്നെ ടാറ്റാ സണ്‍സ് 800 കോടി ഡോളര്‍ നിക്ഷേപിച്ച് ഫാബ്രിക്കേഷന്‍ യൂണിറ്റും ആരംഭിക്കും. അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ വന്‍ശക്തികളുമായി മത്സരിച്ച് ഈ വിപണിയിലെ വിഹിതം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ലോകത്തിലെ മുന്തിയ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയുണ്ട് . തായ്വാനിലെ പവര്‍ ചിപ്പ് മാനുഫാക്ചറിങ്ങുമായി ചേര്‍ന്ന് സംരംഭം ആരംഭിക്കാന്‍ ടാറ്റാ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. യുണൈറ്റഡ് മൈക്രോ ഇലക്ട്രോണിക്‌സുമായുള്ള സംയുക്ത സംരംഭത്തിന് കമ്പനി ശ്രമം നടത്തുന്നു.
ആയിരം കോടി രൂപയില്‍ അധികം നിക്ഷേപമുള്ള വന്‍കിട ചിപ്പ് നിര്‍മ്മാണ പദ്ധതികളില്‍ 50% കേന്ദ്ര സഹായം ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: