ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ശിവ ശക്തി പോയിന്റ്’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.
ചന്ദ്രയാന്‍3യുടെ ലാന്‍ഡര്‍ സ്പര്‍ശിച്ച സ്ഥലം ശിവശക്തി എന്നറിയപ്പെടുമെന്ന് 2023 ഓഗസ്റ്റ് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ശിവനില്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള പദ്ധതികളുണ്ടെന്നും ആ തീരുമാനങ്ങള്‍ നിറവേറ്റാന്‍ ശക്തി നമുക്ക് ശക്തി നല്‍കുമെന്നുമാണ് പേര് പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞത്.
2024 മാര്‍ച്ച് 19ന് ആണ് ലാന്‍ഡിങ് സൈറ്റിന് ‘സ്റ്റാറ്റിയോ ശിവ് ശക്തി’ എന്ന പേര് ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന് അംഗീകരിക്കുന്നത്. ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുള്ള പദമായ ശിവശക്തി, പുരുഷന് (ശിവന്) എന്നും സ്ത്രീ (ശക്തി) എന്നുമാണ് അര്‍ത്ഥമാക്കുന്നതെന്ന് പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പ്ലാനറ്ററി നോമന്‍ക്ലേച്ചറിന്റെ ഗസറ്റിയറില്‍ പറയുന്നു.
ഗ്രഹത്തിന്റെയോ ഉപഗ്രഹത്തിന്റെയോ ഉപരിതല പ്രദേശത്തെ എളുപ്പം തിരിച്ചറിയാനാണ് ഇത്തരത്തില്‍ പ്ലാനറ്ററി നാമകരണം ചെയ്യുന്നത്. 1919ല്‍ സ്ഥാപിതമായത് മുതല്‍ ഇന്നുവരെ, ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന് നാമകരണം ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും വിശദമായ വിവരങ്ങള്‍ പ്ലാനറ്ററി നോമന്‍ക്ലേച്ചറിന്റെ ഗസറ്റിയറില്‍ കാണാം. നാസയുടെ ധനസഹായത്തോടെ യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ ആസ്ട്രോജിയോളജി സയന്‍സ് സെന്ററാണ് ഗസറ്റിയര്‍ പരിപാലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: