അമേരിക്കയ്‌ക്ക് വേണ്ടി രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ പടയോട്ടം ഇല്ലാതാക്കാന്‍ ആറ്റം ബോംബ് നിര്‍മ്മിച്ച ഓപ്പണ്‍ ഹീമര്‍ എന്ന ശാസ്ത്രജ്ഞന്റെ കഥ പറയുന്ന ‘ഓപ്പന്‍ഹീമര്‍’ എന്ന സിനിയമാണ് ഇക്കുറി ഏഴ് ഓസ്കാര്‍ അവാര്‍ഡ് നേടിയത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ നോളന്‍ തന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയത്. നിര്‍മ്മിച്ചതും സ്വന്തം പണം കൊണ്ട്.
ഇദ്ദേഹത്തെ മികച്ച സിനിമക്കാരനാക്കിയത് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജില്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കണ്ടെത്തിയ ഒരു ചെറിയ, വലിയ കാര്യമാണ്. ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോള്‍ നോളന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. നോളന്‍ തന്നെ താന്‍ നടത്തിയ ഈ കണ്ടെത്തലിനെക്കുറിച്ച് പറയുന്നു: “ഇംഗ്ലീഷ് നോവലെഴുത്തുകാര്‍ കഥ പറയുന്ന രീതികളില്‍ ആനന്ദത്തോടെ ഉപയോഗിക്കുന്ന സ്വാതന്ത്ര്യം…ഇത് സിനിമക്കാര്‍ക്കും ചെയ്യാമെന്ന് നോളന്‍ ചിന്തിച്ചു എന്ന് മാത്രമല്ല, സ്വന്തമായി തിരക്കഥ രചിക്കുമ്പോള്‍ നോളന്‍ എഴുത്തുകാരന് മാത്രമുള്ള കഥ പറയുന്നത രീതിയിലെ സ്വാതന്ത്ര്യത്തെ പരമാവധി ഉപയോഗപ്പെടുത്തി.”
സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് നോളന്റെ ഒരു പ്രധാനമേഖല. ആ വിഭാഗത്തില്‍പ്പെട്ട ഒട്ടേറെ നോളന്‍ സിനിമകള്‍ ലോകബോക്സോഫീസിനെ പിടിച്ചു കുലുക്കി. എന്താണ് ഇത്തരം സിനിമകളുടെ വിജയ രഹസ്യം? “സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ചെയ്യുമ്പോള്‍ അത്തരം സിനിമകളിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്നത് അതിലെ കഥാപാത്രങ്ങള്‍ നടത്തുന്ന ഗൂഡാലോചനയെക്കുറിച്ചുള്ള ഭയമാണ്. സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന അത്തരം യഥാര്‍ത്ഥ ഭയങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥാസാഹചര്യം സൃഷ്ടിക്കാനായാല്‍ നിങ്ങള്‍ വിജയിച്ചു”.- നോളന്‍ പറയുന്നു.
അച്ഛന്റെ സൂപ്പര്‍ -8 ക്യാമറ ഉപയോഗിച്ച് ഏഴ് വയസ്സിലെ ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തുതുടങ്ങിയ ആളാണ് നോളന്‍. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോള്‍ 16 എംഎം ക്യാമറ ഉപയോഗിച്ച് സിനിമ പിടിച്ചു. അവിടെ നിന്നാണ് ചെലവ് ചുരുക്കി സിനിമ പിടിക്കാനുള്ള ചില ഗറില്ലാ തന്ത്രങ്ങള്‍ നോളന്‍ കണ്ടെത്തിയത്. അതുകൊണ്ടാണ് 1998ല്‍ തന്റെ ആദ്യ സിനിമയായ ഫോളോവിംഗ് വെറും 6000 ഡോളറിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഈ ത്രില്ലര്‍ ചിത്രം ഒട്ടേറെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകരിക്കപ്പെട്ടു.
ബാറ്റ് മാനെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്ത് 2005ല്‍ ബാറ്റ് മാന്‍ ബിഗിന്‍സ് എന്ന സിനിമ എടുത്തതോടെയാണ് നോളന് ഊഷ്മളമായ വരവേല്‍പ് ലഭിച്ചത്. ബാറ്റ് മാനെ ആധുനിക ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വ്യാഖ്യാനിക്കാന്‍ നോളന് സാധിച്ചു. 2010ല്‍ എടുത്ത ഇന്‍സെപ്ഷന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രവും വലിയ വിജയമായി.
സ്വന്തം കഥയും സ്വന്തം സ്ക്രിപ്റ്റുമായിരുന്നു സിനിമയ്‌ക്ക് ഉപയോഗിച്ചത്. അന്നേ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്‌ക്കും അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചു. ബാറ്റ് മാന്‍ പരമ്പരയിലെ ദി ഡാര്‍ക് നൈറ്റ് റൈസസും വന്‍ വിജയമായതോടെ വാര്‍ണര്‍ ബ്രദേഴ്സ് തന്നെ അവരുടെ സൂപ്പര്‍മാന്‍ പരമ്പരയും നോളന്‍ തന്നെ എടുക്കണമെന്ന് നിര്‍ബന്ധിച്ചു. അങ്ങിനെ 2013ല്‍ സൂപ്പര്‍മാന്‍ കഥയുമായി മാന്‍ ഓഫ് സ്റ്റീല്‍ എത്തി. അത് ബോക്സോഫീസില്‍ വന്‍ ഹിറ്റായി. കോടികള്‍ വാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: