ന്യൂദൽഹി: മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ഞായറാഴ്ച ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം എടുത്തത്. കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ അദ്ദേത്തിന് അംഗത്വം നൽകുന്ന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ വ്യോമസേനയിൽ ബദൗരിയയുടെ നീണ്ട സേവനത്തെ അഭിനന്ദിച്ച ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പ്രതിരോധ സേനയിൽ സജീവമായ പങ്ക് വഹിച്ചതിന് ശേഷം രാഷ്‌ട്രീയ രംഗത്ത് സജീവമായി സംഭാവന നൽകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബദൗരിയ 40 വർഷത്തോളം ഇന്ത്യൻ വ്യോമസേനയിൽ ചെലവഴിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പരിപാടിയിൽ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
















