തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി കുമാരനാശാന്റെ ചരമ ശതാബ്ദി അനുസ്മരണം സംഘടിപ്പിച്ചു.
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജ് മലയാള വിഭാഗം പ്രൊഫസര്‍ ഡോ. ഇ. ബാനര്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. ഭാരതീയചിന്ത, ദാര്‍ശനികത എന്നിവയുടെ പ്രൗഢമായ പ്രയോഗം ആശാന്റെ കാവ്യത്തില്‍ കാണാന്‍ കഴിയുമെന്ന് ഡോ. ബാനര്‍ജി അനുസ്മരിച്ചു. കാമവും മോക്ഷവും സന്നിവേശിപ്പിച്ച രചനകളായിരുന്നു അദ്ദേഹത്തിന്റേത്. ധര്‍മം എന്നാല്‍ ഈശ്വരന് ആണെന്നും കുമാരനാശാന്റെ കവിതകളില്‍ പ്രകടമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അദ്ധ്യക്ഷനായി. കവിത്വത്തിന്റെ ഗുണഗണങ്ങള്‍ ഉള്ള കവിയായിരുന്നു കുമാരനാശാനെന്ന് സഞ്ജയന് അനുസ്മരിച്ചു. വീണപൂവ് എന്ന കവിത ഒരു പെണ്‍കുട്ടിയുടെ ജനനം മുതല്‍ മരണം വരെയും അതിനുശേഷവുമുള്ള യാത്രയെ സൂചിപ്പിക്കുന്നതാണ്.
ഐശ്വര്യം സമ്പത്ത് മുതലായവ സാധാരണക്കാരന്റെ ജീവിത്തിലാവശ്യമുള്ള നശ്വരമായ കാര്യങ്ങളാണ്. അനശ്വരമായത് മോക്ഷമാണ് എന്നുള്ളതുമാണ് ഈ കാവ്യത്തിലൂടെ കുമാരനാശാന് ഓര്‍മ്മപ്പെടുത്തുന്നത് എന്നും അദ്ദേഹം അനുസ്മരിച്ചു.
ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനിയസമിതി പ്രസിഡന്റ് എം. വിനോദ്കുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ്രാജി ചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: