കൊച്ചി: കാനഡയിലെ ഒണ്‍ടാരിയോയിലുള്ള നോര്‍ത്ത് അമേരിക്കന്‍ മെഡിക്കല്‍ കോളേജ് ഓഫ് ഹോമിയോപ്പതിയുടെ കാര്‍ഡിയോളജി ഫെലോഷിപ്പിന് (Fellowship in Homeopathic Cardiology) ഡോ. അജയ് എ.കെ. അര്‍ഹനായി. മലപ്പുറം കാവനൂര്‍ സ്വദേശിയാണ്.
ഹോമിയോപ്പതിയിലെ ഹൃദ്രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫെലോഷിപ്പിന് അര്‍ഹനാകുന്ന ആദ്യ മലയാളി ഹോമിയോ ഡോക്ടറാണ് ഇദ്ദേഹം. കാവനൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അജയ് രാഘവന്‍സ് ഹോമിയോ ക്ലിനിക്കില്‍ ഇ.സി.ജി. സൗകര്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗത്തിന്റെ ഡയറക്ടര്‍ ആണ്. കാവനൂര്‍ പ്രണവത്തില്‍ യു.പി. വീരരാഘവന്റെ മകനാണ്. അടിയന്തര ഘട്ടങ്ങളിലൊഴികെ ഹൃദ്രോഗ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുന്നതിനും രോഗനിര്‍ണയത്തിനും ഹോമിയോപ്പതിക് കാര്‍ഡിയോളജിയില്‍ ഏറെ സാധ്യതകളാണുള്ളതെന്ന് ഡോ. അജയ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: